നിര്‍ബന്ധിത ഹിജാബ് നിയമത്തിനെതിരെ നിയമപോരാട്ടം നടത്തിയ പ്രമുഖ മനുഷ്യാവകാശ അഭിഭാഷകക്ക് ജയില്‍ശിക്ഷ വിധിച്ച് ഇറാന്‍.ഹിജാബ് ധരിക്കുന്നത് ഒഴിവാക്കിയ സ്ത്രീകള്‍ക്കായി നിയമ പോരാട്ടം നടത്തി എന്നതായിരുന്നു പ്രമുഖ മനുഷ്യാവകാശ അഭിഭാഷക നസ്രിന്‍ സോറ്റോഡെയ്ക്ക് എതിരെയുള്ള കേസ് . 38 വര്‍ഷം ജയില്‍ശിക്ഷയും, 148 ചാട്ടവാറടിയുമാണ് വിധിച്ചതെന്ന് അവരുടെ ഭര്‍ത്താവ് വെളിപ്പെടുത്തി. ഹിജാബ് ധരിക്കണമെന്ന നിബന്ധന ലംഘിച്ചതിന് അറസ്റ്റിലായ സ്ത്രീകള്‍ക്ക് വേണ്ടി നിയമപോരാട്ടത്തിന് ഇറങ്ങിയതാണ് നസ്രിന് വിനയായത്.ഹിജാബ് നീക്കി പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെട്ട സ്ത്രീകള്‍ ഇറാന്റെ പരമോന്നത നേതാവ് അയാത്തുള്ള അലി ഖൊമേനിക്ക് എതിരെ ചാരപ്രവര്‍ത്തനവും, തെറ്റായ പ്രചരണങ്ങളും നടത്തുന്നുവെന്നായിരുന്നു ആരോപണം.
ദേശീയ സുരക്ഷയെ ബാധിക്കുന്നവര്‍ക്കൊപ്പം അണിനിരന്നതിന് 5 വര്‍ഷവും, അയാത്തുള്ളയെ അപമാനിച്ചതിന് രണ്ട് വര്‍ഷവും ശിക്ഷയാണ് നല്‍കിയതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ പറയുന്നു.എന്നാല്‍ ആദ്യ കേസില്‍ അഞ്ച് വര്‍ഷമെന്നത് ശരിയാണെങ്കിലും രണ്ടാമത്തെ കേസില്‍ 33 വര്‍ഷവും 148 ചാട്ടവാറടിയുമാണ് വിധിച്ചതെന്ന് നസ്രിന്റെ ഭര്‍ത്താവ് റെസ ഖണ്ഡന്‍ ഫേസ്ബുക്കില്‍ വ്യക്തമാക്കി. ഇതേക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല.അഭിഭാഷകയ്ക്ക് ശിക്ഷ വിധിച്ചതായി ഇറാനിയന്‍ ആക്ടിവിസ്റ്റ് ഗ്രൂപ്പുകള്‍ കഴിഞ്ഞ ആഴ്ചയില്‍ വിവരം നല്‍കിയിരുന്നു. ആക്ടിവിസത്തിന് മുന്‍പ് പിടിയിലായപ്പോള്‍ മൂന്ന് വര്‍ഷത്തെ ജയില്‍ശിക്ഷയാണ് ഇവര്‍ അനുഭവിച്ചത്. ഇതിന് പിന്നാലെ കഴിഞ്ഞ ജൂണില്‍ വീണ്ടും അറസ്റ്റിലായി. വിധി തികച്ചും നീതിരഹിതമാണെന്ന് അംനസ്റ്റ് ഇന്റര്‍നാഷണല്‍ മിഡില്‍ ഈസ്റ്റ് & നോര്‍ത്ത് ആഫ്രിക്ക റിസേര്‍ച്ച് & അഡ്വകസി ഡയറക്ടര്‍ ഫിലിപ്പ് ലൂതര്‍ പ്രതികരിച്ചു.ഇറാനിലെ നിര്‍ബന്ധിത ഹിജാബ് നിയമത്തിനെതിരെ പ്രതിഷേധിച്ചവര്‍ക്ക് നീതി ലഭ്യമാക്കാന്‍ യത്‌നിച്ച കുറ്റത്തിന് നാല് ദശകം ജയില്‍ശിക്ഷ വിധിച്ചത് ഞെട്ടിപ്പിക്കുന്നതാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞവർഷം ആദ്യത്തോടെയായിരുന്നു നിർബന്ധിത ഹിജാബ് ധരിക്കലിനെതിരെ ഇറാനിയൻ സ്ത്രീകളുടെ പ്രധിഷേധങ്ങൾ ആരംഭിച്ചത്. പൊതുസ്ഥലത്ത് ഹിജാബ് ധരിക്കാതെ നടന്നതിന് ഒരു സ്ത്രീയെ രണ്ടു വര്‍ഷം ജയിലിലടച്ച നടപടിക്കെതിരെ തട്ടം വലിച്ചൂരി തെരുവ് വീഥികളില്‍ ഇറാനിയന്‍ സ്ത്രീകൾ പ്രതിഷേധം ആരംഭിക്കുകയായിരുന്നു.നിര്‍ബന്ധിത ഹിജാബ് നിയമത്തിനെതിരേ 2017 ഡിസംബര്‍ മുതല്‍ സ്ത്രീകള്‍ ശക്തമായ പ്രതിഷേധം നടത്തി വരികയാണ്. ഹിജാബ് ധരിക്കാത്തിന്റെ പേരില്‍ 30 ഓളം സ്ത്രീകളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതില്‍ ചിലര്‍ മോചിതരായെങ്കിലും പലരും ഇപ്പോഴും വിചാരണ നേരിടുകയാണ്.രണ്ട് മാസവും പിഴയുമാണ് ഇറാനില്‍ ഹിജാബ് ധരിക്കാത്തവര്‍ക്കുള്ള ശിക്ഷ. വിശ്വാസികളും അവിശ്വാസികളും അമുസ്ലിങ്ങളും ഹിജാബ് ധരിക്കാന്‍ ഇവിടെ നിര്‍ബന്ധിതരാണ്.
ഹിജാബ് പ്രതിരോധമാണ് അല്ലാതെ പ്രതിബന്ധമല്ലെന്നായിരുന്നു ഇറാനിയന്‍ നേതാവ് അയത്തൊള്ള അലി ഖമെനെയ് വനിതാ പ്രക്ഷോഭത്തിനെതിരേ ട്വീറ്റ് ചെയ്തത്. മാന്യമായ വസ്ത്രധാരണത്തെ പ്രോത്സാഹിപ്പിക്കുന്നതിലൂടെയാണ് ഇസ്ലാം മതം അച്ചടക്കമില്ലാത്ത ജീവിതരീതിയെ തടയിടുന്നതെന്നും അദ്ദേഹം തന്റെ ട്വീറ്റില്‍ കുറിച്ചിരുന്നു.ഹിജാബ് ധരിക്കുന്നത് നിയമപരമായി നിര്‍ബന്ധമാക്കിയ രണ്ട് രാജ്യങ്ങളിലൊന്നാണ് ഇറാന്‍. മറ്റേത് സൗദി അറേബ്യയാണ്. ആധുനികവത്കരണത്തിന്റെ ഭാഗമായി 1930-ല്‍ ഹിജാബ് ധരിക്കുന്നത് രാജ്യത്ത് നിരോധിച്ചിരുന്നു. എന്നാല്‍ 1979-മുതല്‍ വിശ്വാസികളും അല്ലാത്തവരും ഹിജാബ് ധരിക്കുന്നത് രാജ്യത്ത് നിര്‍ബന്ധമാക്കുകയായിരുന്നു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon