ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ബുക്കില്‍ ഇടം നേടി ഓപ്പോയുടെ ഉപ ബ്രാന്‍ഡായ റിയല്‍മിയുടെ റിയല്‍മി 3 സ്മാര്‍ട്ട്ഫോണ്‍. 1024 റിയല്‍മി സ്മാര്‍ട്ട്ഫോണുകള്‍ ഉപയോഗിച്ച് ഏറ്റവും വലിയ മൊബൈല്‍ ഫോണ്‍ വാചകമെഴുതിയാണ് റിയല്‍മി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇടം പിടിച്ചത് ഹോളി ആഘോഷങ്ങളുടെ ഭാഗമായി നടന്ന പരിപാടിയിലാണ് സ്മാര്‍ട്ട്ഫോണുകള്‍കൊണ്ടുള്ള ഏറ്റവും വലിയ വാചകം എഴുതിയത്.
'പ്രൌഡ് ടു ബി യങ്ങ്' എന്നാണ് റിയല്‍ മി 3 സ്മാര്‍ട്ട്ഫോണുകള്‍ കൊണ്ട് എഴുതിയ വാചകം. റിയല്‍മീ 3 റേഡിയന്റ് ബ്ലൂ മാത്രമാണ് ഇതിനായി ഉപയോഗിച്ചത്. ഇന്ത്യയില്‍ വളരെ വേഗത്തിലാണ് റിയല്‍മി ഉപയോക്താക്കള്‍ ഏറ്റെടുത്തത്. റിയല്‍മി 1, റിയല്‍മി 2 എന്നീ മോഡലുകള്‍ വലിയ വിജയമായതിന് പിന്നാലെയാണ് റിയല്‍മി 3യെ ഈ വര്‍ഷം ഓപ്പോ ഇന്ത്യയില്‍ അവതരിപ്പിച്ചത്. 6.2 ഇഞ്ച് എച്ച് ഡി പ്ലസ് ഡിസ്‌പ്ലേയാണ് ഫോണില്‍ ഒരുക്കിയിരിക്കുന്നത്.
13 മെഗാപിക്സല്‍ പ്രൈമറി സെന്‍സര്‍, 2 മെഗാപിക്സല്‍ സെക്കന്‍ഡറി സെന്‍സര്‍ എന്നിവ അടങ്ങിയ ഡ്യുവല്‍ റിയല്‍ ക്യാമറകളാണ് ഫോണില്‍ ഒരുക്കിയിരിക്കുന്നത്. 2.1 GHz ഒക്ടാകോര്‍ മീഡിയടെക് ഹെലിയോ P70 പ്രോസസറാണ് ഫോണിന്റെ കരുത്ത്. 4230 എം എ എച്ചാണ് ബാറ്ററി ബാക്കപ്പ്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon