ads

banner

Thursday, 28 March 2019

author photo

തിരുവനന്തപുരം: കൊടും ചൂടില്‍ വെന്തുരുകി കേരളം. പാലക്കാട് തുടര്‍ച്ചയായി നാലാം ദിവസവും 41 ഡിഗ്രി ചൂടാണ് രേഖപ്പെടുത്തിയത്. വിവിധയിടങ്ങളിലായി 65 പേര്‍ക്ക് സൂര്യാതപമേറ്റു. ജാഗ്രതാ നിര്‍ദ്ദേശം ഞായറാഴ്ച വരെ തുടരും. കൊച്ചിയിൽ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥന് ജോലിക്കിടെ സൂര്യാഘാതമേറ്റു. തോപ്പുംപടി ഭാഗത്തു വബന പരിശോധന നടത്തിവന്ന എസ് ഭരതൻ ആണ് സൂര്യാഘാതത്തെ തുടർന്ന് തളർന്നു വീണത്. ഇദ്ദേഹത്തിന് അടുത്തുള്ള ഹോസ്പിറ്റലിൽ എത്തിച്ച് ചികിത്സ നൽകി. 

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസിന് മുകളിലാണ്. പാലക്കാട് 40 ഡിഗ്രിക്ക് മുകളിലും. വിവിധ ജില്ലകളിലായി 65 പേർക്ക് സൂര്യാതപമേറ്റു. ആലപ്പുഴയിലും കൊല്ലത്തും 14 വീതം പേര്‍ക്ക്. പത്തനംതിട്ടയിൽ 7 പേർക്ക്. കൊച്ചിയിൽ തോപ്പുംപടി പൊലീസ് സ്റ്റേഷനിൽ നിന്നും പട്രോളിംഗ് ഡ്യൂട്ടിക്കിറങ്ങിയ കെ.എൻ ഭരതൻ എന്ന സിവിൽ പൊലീസ് ഓഫീസർക്കാണ് സൂര്യാതപമേറ്റത്. ആലപ്പുഴയിലെ അംഗൻവാടികൾക്ക് ഏപ്രിൽ 6 വരെ അവധി നൽകി.

ഇടുക്കി, വയനാട് ഒഴികെയുള്ള ജില്ലകളിൽ നാളെ വരെ സൂര്യാതപ മുന്നറിയിപ്പുണ്ട്. കേരളത്തിൽ ഉയർന്ന താപസൂചിക അടുത്ത ദിവസങ്ങളിലും കാണിക്കുന്നതിന്റെയും കേരളത്തിൽ ഉയർന്ന അൾട്രാവയലറ്റ് ഇൻഡെക്‌സ് രേഖപ്പെടുത്തുന്നതായി റിപ്പോർട്ട് ചെയ്യുന്നതിന്റെയും സാഹചര്യത്തിൽ മാർച്ച് 30 വരെ അതീവ ജാഗ്രത തുടരാൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി തീരുമാനിച്ചു.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement