തിരുവനന്തപുരം: രാജ്യസുരക്ഷയ്ക്കായി പത്ത് വര്‍ഷം ഭരിച്ച യുപിഎ സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്ന് പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്‍. മുംബൈ സ്‌ഫോടനം ഉള്‍പ്പെടെ നിരവധി ഭീകരാക്രമണങ്ങള്‍ ഉണ്ടായിട്ടും ചെറുവിരലനക്കിയില്ല. സൈന്യം എന്തിനും തയ്യാറായിരുന്നു. രാഷ്ട്രീയ ഇച്ഛാശക്തിയും തീരുമാനവുമാണ് ഇല്ലാതിരുന്നത്. തിരുവനന്തപുരത്തെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്റെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ലോകത്ത് രാജ്യത്തിന്റെയും ഇന്ത്യക്കാരുടെയും അന്തസും ആത്മാഭിമാനവും ഉയര്‍ത്തിയ ഭരണം കാഴ്ചവച്ച മോദിയെ പ്രതിപക്ഷത്തിന് കളിയാക്കാനേ കഴിയൂ. നരേന്ദ്രമോദിയെ അവഹേളിക്കാനും അപഹസിക്കാനും വ്യഗ്രത കാട്ടുന്ന പ്രതിപക്ഷത്തിന്റെ താത്പര്യത്തിന് പിന്നില്‍ പൊതുമുതല്‍ കൊള്ളയടിക്കാനുള്ള അത്യാഗ്രഹം മാത്രമാണ്.
മോദി അടിക്കടി വിദേശത്ത് പോയപ്പോള്‍ പരിഹസിച്ചവരാണ് പ്രതിപക്ഷം. എന്നാല്‍ പുല്‍വാമയില്‍ ഭീകരാക്രമണമുണ്ടായപ്പോള്‍ ഭീകരരെ അയച്ച പാകിസ്ഥാനിലെ കേന്ദ്രമാണ് ഇന്ത്യ തകര്‍ത്തത്. അതിനെ ലോകരാജ്യങ്ങള്‍ മുഴുവന്‍ ഒറ്റക്കെട്ടായി പിന്തുണച്ചത് മോദിയുടെ വിദേശരാജ്യങ്ങളിലെ സന്ദര്‍ശനങ്ങളുടെ നേട്ടമാണ്.
2014ല്‍ രാജ്യം തെരഞ്ഞെടുപ്പിനെ നേരിടുമ്ബോള്‍ അഴിമതിയും വിലക്കയറ്റവുമായിരുന്നു പ്രധാന വിഷയം. അഞ്ച് വര്‍ഷത്തിനുശേഷം വീണ്ടും തെരഞ്ഞെടുപ്പ് എത്തിയപ്പോള്‍ അഴിമതി ഒരു വിഷയമേ അല്ലാതായി. വിലക്കയറ്റം തടഞ്ഞുനിര്‍ത്താനുമായി. സാമ്ബത്തികരംഗത്തും രാജ്യം മുന്നോട്ടാണ്. ഇതെല്ലാം മുന്‍നിര്‍ത്തിയാണ് ബിജെപി വീണ്ടും വോട്ട് നേടുന്നത്. അതുകൊണ്ടുതന്നെ നരേന്ദ്രമോദി വീണ്ടും അധികാരത്തിലെത്താന്‍ ജനപിന്തുണയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
ദേശീയ ജനാധിപത്യ സഖ്യം തെരഞ്ഞെടുപ്പ് കേന്ദ്രകമ്മറ്റി ഓഫീസും നിര്‍മലാ സീതാരാമന്‍ ഉദ്ഘാടനം ചെയ്തു.കള്ളരേഖകളും കള്ളപ്പേപ്പറുകളും ഉയര്‍ത്തിക്കാട്ടി വ്യാജ ആരോപണങ്ങള്‍ തുടര്‍ച്ചയായി കോണ്‍ഗ്രസ് ഉന്നയിക്കുകയാണ്. നിലവിലുള്ള 44 സീറ്റെങ്കിലും നിലനിര്‍ത്താനുള്ള വെപ്രാളമാണ് ഇതിന് കാരണം. മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി കേന്ദ്രമന്ത്രി പറഞ്ഞു.
കേരളത്തില്‍ കമ്മ്യൂണിസ്റ്റ് അക്രമരാഷ്ട്രീയം ചര്‍ച്ചാവിഷയമാകും. സിപിഎം അക്രമത്തെക്കുറിച്ച് പറയുമ്ബോള്‍ ആര്‍എസ്‌എസ് ബിജെപി അക്രമത്തെ ഒപ്പം ചേര്‍ക്കുന്നത് കാപട്യമാണ്. ബിജെപി ഭരിക്കുന്നിടത്തോ ശക്തിയുള്ളിടത്തോ കൊലപാതക രാഷ്ട്രീയമില്ല. കേരളത്തില്‍ ബിജെപി അക്രമരാഷ്ട്രീയം കാണിച്ചാല്‍ അവര്‍ക്കെതിരെ നടപടിയെടുക്കുകയാണ് വേണ്ടത്. അല്ലാതെ ആരോപണമുന്നയിച്ച് പുകമറ സൃഷ്ടിക്കുകയല്ല, നിര്‍മലാ സീതാരാമന്‍ പറഞ്ഞു.
പുത്തരിക്കണ്ടത്തെ ഇ.കെ. നായനാര്‍ പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ തിരുവനന്തപുരം സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍, ഒ.രാജഗോപാല്‍ എം.എല്‍.എ, ബി.ജെ.പി നേതാക്കളായ പി.കെ.കൃഷ്ണദാസ്, ജി.മാധവന്‍ നായര്‍, എസ് സുരേഷ്, അയ്യപ്പന്‍ പിള്ള, ടി.പി.സെന്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.സന്ദീപ് കേന്ദ്രമന്ത്രിയുടെ ഇംഗ്ളീഷ് പ്രസംഗം മൊഴിമാറ്റി.
This post have 0 komentar
EmoticonEmoticon