ഹൈദരാബാദ്: തെലങ്കാനയിൽ ലോക്സഭ തെരഞ്ഞെടുപ്പിനുള്ള പത്രിക സമർപ്പണം ഇന്ന് സമാപിക്കും. ഏപ്രിൽ 11 നാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കുക. എന്നാൽ, നാമനിർദേശക പത്രിക നൽകാൻ മണിക്കൂറുകൾ ബാക്കിനിൽക്കെ പല പാർട്ടികളുടെയും സ്ഥാനാർഥി പ്രഖ്യാപനം ഇതുവരെയും പൂർത്തിയായിട്ടില്ല. സ്ഥാനാർഥികളെ കണ്ടെത്താൻ നെട്ടോട്ടത്തിലാണ് പ്രധാന പാർട്ടികൾ.
മേദക് സീറ്റിൽ ബി.ജെ.പി ഇതുവരെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല. കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ സുനിത ലക്ഷ്മണ റെഡ്ഡിയുടെ തീരുമാനം കാത്തിരിക്കുകയാണ് പാർട്ടി. ബി.ജെ.പിയുമായി ചർച്ചകൾ നടത്തിയെങ്കിലും അവർ തീരുമാനം അറിയിച്ചിട്ടില്ല.
അതിനിടെ, ഭരണകക്ഷിയായ തെലങ്കാന രാഷ്ട്ര സമിതി (ടി.ആർ.എസ്) സീറ്റ് നിഷേധിച്ച മുൻ എം.പി ജി. വിവേക് ബി.ജെ.പിയിൽ ചേരാൻ തീരുമാനിച്ചത് പാർട്ടിക്ക് തിരിച്ചടിയായിട്ടുണ്ട്. മുഖ്യമന്ത്രി ചന്ദ്രശേഖർ റാവുവിന്റെ യഥാർഥമുഖം തുറന്നുകാണിക്കാൻ സംസ്ഥാന വ്യാപകമായി പ്രചാരണം നടത്തുമെന്ന് വിവേക് പറഞ്ഞു. സംവരണ മണ്ഡലമായ പെഡപ്പള്ളിയിൽനിന്ന് അദ്ദേഹം ബി.ജെ.പി ടിക്കറ്റിൽ മത്സരിച്ചേക്കും.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon