കൊച്ചി: മഞ്ചേശ്വരം നിയമസഭാ തിരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നെന്നാരോപിച്ചുള്ള ഹര്‍ജി പിന്‍വലിക്കാന്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ അപേക്ഷ നല്‍കി. മഞ്ചേശ്വരം തിരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കെ.സുരേന്ദ്രന്‍ മുസ്ളിം ലീഗ് സ്ഥാനാര്‍ത്ഥിയായിരുന്ന പി ബി അബ്ദുള്‍ റസാഖിനോടു 89 വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്.
മരിച്ചുപോയവരുടെയും സ്ഥലത്തില്ലാത്തവരുടെയും പേരില്‍ കള്ളവോട്ട് ചെയ്തിട്ടുണ്ടെന്നായിരുന്നു സുരേന്ദ്രന്റെ ആരോപണം.
കള്ളവോട്ടെന്ന് സംശയിക്കുന്നവയുടെ വിവരങ്ങളും ഹര്‍ജിക്കാരന്‍ നല്‍കി. ഹൈക്കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് തെളിവെടുപ്പിനായി ഇവര്‍ക്ക് സമന്‍സ് അയച്ചു. എന്നാല്‍ പലതും മടങ്ങി.
വ്യാപകമായി കള്ളവോട്ടു ചെയ്തിട്ടുണ്ടെന്ന് തെളിയിക്കാന്‍ സാക്ഷികളെ ഹാജരാക്കുന്നതിന് ബുദ്ധിമുട്ടാണെന്നും രാഷ്ട്രീയ സമ്മര്‍ദ്ദത്താല്‍ സാക്ഷികള്‍ സമന്‍സ് കൈപ്പറ്റാന്‍പോലും മടിക്കുകയാണെന്നും അപേക്ഷയില്‍ പറയുന്നു.
This post have 0 komentar
EmoticonEmoticon