ന്യൂഡല്‍ഹി: ബി.സി.സി.ഐ ഏർപ്പെടുത്തിയ ആജീവനാന്ത വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് ക്രിക്കറ്റ് താരം ശ്രീശാന്ത് നൽകിയ ഹർജിയിൽ ഇന്ന് സുപ്രീംകോടതി വിധി പറയും. വിചാരണക്കോടതി കുറ്റവിമുക്‌തനാക്കിയിട്ടും ബി.സി.സി.ഐ വിലക്ക് നീക്കാത്തത് കടുത്ത അനീതിയാണ് എന്നാണ് ശ്രീശാന്തിന്റെ വാദം. എന്നാല്‍ ആരോപണങ്ങളിൽ നിന്ന് ശ്രീശാന്ത് പുർണ്ണ മുക്തനല്ല എന്നാണ് ബി.സി.സി.ഐ യുടെ നിലപാട്.
ഒത്തുകളിവിവാദം മൊത്തത്തിൽ പരിശോധിക്കുമ്പോൾ ശ്രീശാന്തിന്റെ പൊരുമാറ്റം അത്ര നല്ലതായിരുന്നോ എന്ന് കേസിൽ വാദം കേൾക്കുന്നതിനിടെ കോടതി ചോദിച്ചിരുന്നു. ഒത്തുകളിക്കുന്നതിനായി വാതുവെപ്പുകാർ സമീപിച്ച വിവരം എന്തുകൊണ്ട് ശ്രീശാന്ത് ബിസിസിഐയെ അറിയിച്ചില്ല എന്നതും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
ജസ്റ്റിസുമാരായ അശോക് ഭൂഷൻ ,കെ എം ജോസഫ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസിൽ വിധി പറയുക.
2013ലെ ഐ.പി.എല്‍ വാതുവയ്പ്പ് കേസിനെ തുടർന്നാണ് ശ്രീശാന്തിന് ബി.സി.സി.ഐ ആജീവനാന്ത വിലക്ക് ഏർപ്പെടുത്തിയത്. ആറു വർഷമായി ഈ വിലക്ക് തുടരുകയാണ്. ഇതിനിടെ ആരോപണങ്ങൾ തെളിയക്കപ്പെടാത്തതോടെ വിചാരണ കോടതി ശ്രീശാന്തിനെ കുറ്റവിമുക്തനാക്കി. ശേഷവും വിലക്ക് നീക്കാൻ ബി.സി.സി.ഐ തയ്യാറായില്ല. ഈ നിലപാടിനെയാണ് ശ്രീശാന്ത് സുപ്രിം കോടതിയിൽ ചോദ്യം ചെയ്തത്. ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റ് കളിക്കാൻ അവസരമുണ്ട്. പക്ഷേ വിലക്ക് കാരാണം കഴിയുന്നില്ലെന്ന് ശ്രീശാന്ത് സുപ്രിം കോടതിയിൽ വാദിച്ചിരുന്നു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon