തിരുവനന്തപുരം: എഴുത്തുകാരന്‍ മുത്താന താഹ അന്തരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. 72 വയസ്സായിരുന്നു.
കേരള സാഹിത്യ അക്കാദമി സ്‌കോളര്‍ഷിപ്പ് ലഭിച്ച അദ്ദേഹം 20 ഓളം കൃതികളുടെ കര്‍ത്താവാണ്. മാധ്യമപ്രവര്‍ത്തകന്‍ ഫിര്‍ദൗസ് കായല്‍പ്പുറം മകനാണ്.
ഗുരുദേവനും ഇസ്ലാം മതവും, വക്കം അബ്ദുല്‍ഖാദറിന് ജി. ശങ്കരക്കുറുപ്പിന്‍റെ കത്തുകള്‍, കുഞ്ഞുങ്ങളുടെ നാരായണ ഗുരു, സ്വാമി ആനന്ദ തീര്‍ത്ഥ, ഇതാണ് സത്യം, സര്‍വ്വമത പ്രാര്‍ത്ഥന തുടങ്ങി 20 ഓളം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. സംസ്കാരം വര്‍ക്കല അയിരൂര്‍ കായല്‍പ്പുറം ജമാഅത്തില്‍ വൈകിട്ട് നടക്കും.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon