ദുബൈയിലേക്ക് പോകുന്ന യുവാവിന് ഹല്‍വയിൽ കഞ്ചാവ് ഒളിപ്പിച്ച് നൽകിയ യുവാവ് പിടിയിലായി. കോഴിക്കോട് അടിവാരം വള്ളിക്കെട്ടുമ്മൽ മുനീഷിനെയാണ് താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. കമ്പിവേലുമ്മല്‍ അഷ്‌റഫിന്റെ മകന്‍ അനീഷിന്റെ കൈയിലാണ് കൊടുത്തയക്കാൻ ശ്രമിച്ചത്.
പാക്കിങ്ങിൽ സംശയം തോന്നിയതു കാരണം ബന്ധു അഴിച്ചുനോക്കിയപ്പോഴാണ് ഹൽവക്കുള്ളിൽ കഞ്ചാവ് കണ്ടത്. ദുബൈയില്‍ന്ന് അവധിക്കെത്തിയ അനീഷ് ബുധനാഴ്ച വൈകീട്ട് മടങ്ങാനിരിക്കെയാണ് മുനീഷ് പാർസൽ കൊണ്ടുവന്നത്.
അനീഷിന്റെ മാതൃസഹോദരൻ കുഞ്ഞാവ, ദുബൈയിലുള്ള മകൻ ഷാനിദിന് കൊടുക്കാൻ ഏൽപിച്ചതാണെന്നാണ് പ്രതി വീട്ടുകാരെ ധരിപ്പിച്ചത്. പിന്നീടാണ് സംഭവം പുറത്തായത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon