ഉപഭോക്താക്കള്‍ക്ക് ഇഷ്ടപ്പെട്ട സാധനങ്ങള്‍ ഇനി നേരിട്ട് വാങ്ങാം. അതായത്, ഇന്‍സ്റ്റാഗ്രാം വഴി നേരിട്ട് വാങ്ങാനുളള സൗകര്യമൊരുക്കിയിരിക്കുകയാണ് നിലവില്‍ ഫെയ്സ് ബുക്ക്. മാത്രമല്ല, ഇതിനായി ചെക്ക് ഔട്ട് എന്ന പേരില്‍ പുതിയ ടൂള്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് കമ്പനി. കൂടാതെ, നേരത്തെ ഉല്‍പ്പന്നങ്ങള്‍ പരസ്യം ചെയ്യാനും അത് വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ബന്ധപ്പെട്ട റീടെയ്‌ലര്‍ വെബ്‌സൈറ്റുകളിലേക്ക് എളുപ്പം എത്തുന്നതിനായുള്ള ലിങ്കുകള്‍ നല്‍കാനുമുള്ള സൗകര്യം ഇന്‍സ്റ്റാഗ്രാം നല്‍കിയിരുന്നു.
അതേസമയം ഇതിനു പകരമായി മറ്റു വെബ്‌സൈറ്റുകളിലേക്ക് ആളുകളെ കൊണ്ടുപോവുന്നതിന് പകരം ഇന്‍സ്റ്റാഗ്രാമില്‍ തന്നെ കച്ചവടം നടത്താനാണ് ചെക്ക് ഔട്ട് ടൂള്‍ കൊണ്ട് ലക്ഷ്യമിടുന്നത്. മാത്രമല്ല, ഇതിനു മുന്നോടിയായാണ് നൈക്ക്, റിവോള്‍വ് പോലുള്ള സ്ഥാപനങ്ങളുമായി സഹകരിച്ച് ഇന്‍സ്റ്റാഗ്രാം പുതിയ ടൂള്‍ അവതരിപ്പിച്ചിരിക്കുന്നത്.
This post have 0 komentar
EmoticonEmoticon