ഇടുക്കി: കര്‍ഷകരുടെ അഞ്ച് ലക്ഷം രൂപ വരെയുളള വായ്പകള്‍ എഴുതിത്തളളണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നാളെ ഇടുക്കിയില്‍ ഉപവാസ സമരം നടത്തും. വിഷയത്തില്‍ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷ നീക്കം.
ചെന്നിത്തല നാളെ രാവിലെ പത്ത് മുതല്‍ അഞ്ച് മണി വരെ ഇടുക്കി കളക്ടറേറ്റിന് മുന്നില്‍ ഉപവാസ സമരം നടത്തും. ഈ മാസം 11ന് കേരള കോണ്‍ഗ്രസ് സെക്രട്ടേറിയറ്റ് നടയില്‍ ധര്‍ണ നടത്താനും തീരുമാനിച്ചിട്ടുണ്ട്.
അതേസമയം, സംസ്ഥാനത്ത് കര്‍ഷക ആത്മഹത്യകള്‍ തുടരുന്ന സാഹചര്യത്തില്‍ ഇന്ന് പ്രത്യേക മന്ത്രിസഭായോഗം ചേരും. കര്‍ഷക ആത്മഹത്യ ചര്‍ച്ചയില്‍ വിഷയമാകും. കര്‍ഷകര്‍ക്ക് എതിരായ ജപ്തി നടപടികളും ചര്‍ച്ച ചെയ്യും. അടിയന്തിരമായി ബാങ്കുകളുടെ യോഗവും ചേരുന്നുണ്ട്. കാര്‍ഷിക വായ്പകള്‍ക്ക് പുറമെ കര്‍ഷകരെടുത്ത എല്ലാതരം വായ്പകള്‍ക്കും മൊറട്ടോറിയം ബാധകമാക്കുന്ന കാര്യം മന്ത്രിസഭ ചര്‍ച്ച ചെയ്യും.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon