കോഴിക്കോട്: കോഴിക്കോട് പാളയത്തിനടുത്ത് നിന്ന് പതിനഞ്ച് കിലോ കഞ്ചാവുമായി യുവാവ് പിടിയിലായി. നല്ലളം സ്വദേശിയായ യാസര്‍ അറാഫത്ത് (26)നെയാണ് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്.
പാളയം ബസ് സ്റ്റാന്‍ഡില്‍ വിതരണത്തിനായി എത്തിച്ച കഞ്ചാവുമായാണ് ഇന്ന് യുവാവ് പിടിയിലായത്. പിടികൂടിയ കഞ്ചാവിന് അഞ്ച് ലക്ഷം രൂപ വില വരും. വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യാനെത്തിച്ച കഞ്ചാവാണെന്ന് പ്രതി വെളിപ്പെടുത്തി. കഞ്ചാവ് മാഫിയയിലെ കണ്ണിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.
കോഴിക്കോട് ജില്ലയില്‍ താമരശ്ശേരി, നാദാപുരം, കുറ്റ്യാടി, ഫറോക്ക് എന്നിവിടയങ്ങളില്‍ നിന്നായി അടുത്ത കാലത്ത് പത്തോളം പേരാണ് കഞ്ചാവ് കടത്തിനു മാത്രമായി പിടിയിലായത്. ഇവരില്‍ ഏറെയും സ്‌കൂള്‍ കോളജ് വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്നവരുമായിരുന്നു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon