ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുതിര്‍ന്ന നേതാക്കള് മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുന്ന ചുമതല കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് വിട്ടു. ഇന്ന് ഡല്‍ഹിയില്‍ ചേര്‍ന്ന സ്‌ക്രീനിങ് കമ്മിറ്റിയാണ് ഇതു സംബന്ധിച്ച തീരുമാനമെടുക്കുന്ന ചുമതല രാഹുല്‍ ഗാന്ധിക്ക് വിട്ടത്. മുതിര്‍ന്ന നേതാക്കള്‍ മത്സര രംഗത്ത് വേണമെന്ന അഭിപ്രായമാണ് സ്‌ക്രീനിങ് കമ്മിറ്റിയില്‍ ഉയര്‍ന്നത്.
മുല്ലപ്പള്ളി രാമചന്ദ്രന്‍, ഉമ്മന്‍ചാണ്ടി, കെ.സി. വേണുഗോപാല്‍ അടക്കമുള്ള നേതാക്കള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലായെന്നുള്ള തീരുമാനമാണ് മുന്‍പ് എടുത്തിരുന്നത്. എന്നാല്‍ ഇത് പാര്‍ട്ടി പ്രതിഛായക്ക് മങ്ങലേല്‍പ്പിച്ചതായാണ് ഇന്ന് സ്‌ക്രീനിംഗ് കമ്മിറ്റിയില്‍ അഭിപ്രായമുയര്‍ന്നത്.
കെ.സുധാകരന്‍ മത്സരിക്കുന്നില്ലായെന്ന് പറഞ്ഞിരുന്നെങ്കിലും പിന്നീട് ഹൈക്കമാന്‍ഡ് പറഞ്ഞാല്‍ താന്‍ മത്സരിക്കുമെന്ന് തിരുത്തി പറഞ്ഞു. സ്‌ക്രീനിംഗ് കമ്മിറ്റിയിലും തന്റെ നിലപാട് തുടര്‍ന്നെങ്കിലും കണ്ണൂരില്‍ വിജയസാധ്യതയുണ്ടെന്ന നിഗമനത്തല്‍ മത്സരിക്കണമെന്ന അഭിപ്രായമുയരുകയാണുണ്ടായത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon