മലപ്പുറം: മുസ്ലീം ലീഗ് ഉന്നതാധികാര സമിതി യോഗം ഇന്ന് രാവിലെ പാണക്കാട് ചേരും. മൂന്നാമത് ഒരു സീറ്റ് കൂടി വേണമെന്ന ആവശ്യം സംബന്ധിച്ച ചര്‍ച്ച യോഗത്തിലുണ്ടാവും. വിട്ടുവീഴ്ച്ച വേണമെന്ന കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ ആവശ്യവും യോഗം പരിഗണിക്കും.
ശനിയാഴ്ച്ച ചേരുന്ന പ്രവര്‍ത്തക സമിതി യോഗത്തിന് ശേഷമേ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലേക്ക് മുസ്ലീം ലീഗ് കടക്കൂ എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
മൂന്നാം സീറ്റെന്ന മുസ്ലീം ലീഗിന്‍റെ ആവശ്യം നിലവിലെ സാഹചര്യത്തില്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ നിലപാട്. വെള്ളിയാഴ്ച നടന്ന കോണ്‍ഗ്രസ് ലീഗ് ഉഭയകക്ഷി ചര്‍ച്ചയും ധാരണയാകാതെ പിരിഞ്ഞതോടെ കോണ്‍ഗ്രസ് ലീഗിന് മുന്നില്‍ ബദല്‍ നിര്‍ദേശങ്ങള്‍ വെക്കുകയായിരുന്നു.
കോണ്‍ഗ്രസ് മുന്നോട്ട് വച്ച ബദല്‍ നിര്‍ദ്ദേശങ്ങളില്‍ ഏത് സ്വീകരണിക്കണമെന്നതാണ് ഇനി ലീഗ് നേതൃത്വത്തിന് മുന്നിലെ പ്രധാന ചര്‍ച്ച വിഷയം.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon