ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലും ബീഹാറിലും സി.പി.എം ഒറ്റയ്ക്ക് മത്സരിക്കും. മഹാരാഷ്ട്രയിലെ ദിന്‍ഡോരി സീറ്റ് വേണമെന്ന സി.പി.എം ആവശ്യം എന്‍.സി.പിയും ബീഹാറിലെ ഉജിയാര്‍പുര്‍ നല്‍കാന്‍ ആര്‍.ജെ.ഡിയും വിസമ്മതിച്ചതോടെയാണ് നടപടി. എസ്.ടി സംവരണമണ്ഡലമായ ദിന്‍ഡോരിയില്‍ സംസ്ഥാനത്തെ എക പാര്‍ട്ടി എംഎല്‍എയായ ജീവ പാണ്ഡു ഗവിത് ആണ് സി.പി.എം സ്ഥാനാര്‍ത്ഥി.
അതേസമയം ഉജിയാര്‍പുരില്‍ ആര്‍.ജെ.ഡി ഔദ്യോഗികമായി ഒന്നും വ്യക്തമാക്കിയിട്ടില്ലാത്തതിനാല്‍ സ്ഥാനാര്‍ത്ഥിയെ പിന്നീട് തീരുമാനിക്കാനാണ് സി.പി.എം നീക്കം. മത്സരിക്കാത്ത മറ്റുസീറ്റുകളില്‍ ബി.ജെ.പി വിരുദ്ധ വോട്ട് സമാഹരിക്കാന്‍ പിന്തുണ നല്‍കും.
മഹാരാഷ്ട്രയില്‍ എന്‍.സി.പിയുമായി സഹകരിക്കാനായിരുന്നു സി.പി.എം തീരുമാനം. ദിന്‍ഡോരിയും പാല്‍ഘറുമാണ് സി.പി.എം ചോദിച്ചത്. രാജ്യം ശ്രദ്ധിച്ച കര്‍ഷകരുടെ ലോംഗ് മാര്‍ച്ച് കിസാന്‍സഭ ആരംഭിച്ചത് ദിന്‍ഡോരിയില്‍ നിന്നാണ്. ഇവിടെ 2014ലെ തിരഞ്ഞെടുപ്പില്‍ 15 ശതമാനം വോട്ട് നേടി സി.പി.എം സ്ഥാനാര്‍ത്ഥി മൂന്നാമതെത്തിയിരുന്നു. പാല്‍ഘറില്‍ ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ ഒരു ലക്ഷത്തോളം വോട്ട് സി.പി.എം നേടിയിരുന്നു. എന്നാല്‍ എന്‍.സി.പിയുമായി പലവട്ടം ചര്‍ച്ച നടത്തിയിട്ടും ധാരണയായില്ല. ഇതിനിടെ കോണ്‍ഗ്രസുമായി ധാരണയാക്കി എന്‍.സി.പി ഏകപക്ഷീയമായി സ്വന്തം സ്ഥാനാര്‍ത്ഥിയെ കഴിഞ്ഞദിവിസം പ്രഖ്യാപിച്ചതോടെയാണ് ഒറ്റയ്ക്ക് മത്സരിക്കാന്‍ സി.പി.എം തീരുമാനിച്ചത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon