കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ ദുബൈ വിമാനക്കമ്പനിയായ എമിറേറ്റ്സ് സംഘം നടത്തിയ സുരക്ഷ വിലയിരുത്തൽ തൃപ്തികരം. റൺവേ നവീകരണത്തിനായി 2015ൽ നിർത്തിയ വലിയ വിമാനങ്ങളുടെ സർവിസുകൾ പുനരാരംഭിക്കുന്നതിന് മുന്നോടിയായാണ് സുരക്ഷ വിലയിരുത്തൽ. ഡയറക്ടറേറ്റ് ജനറൽ ഒാഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) അനുമതി ലഭിച്ചാൽ ഉടൻ സർവീസ് ആരംഭിക്കുന്നതിന് തയാറാണെന്ന് എമിറേറ്റ്സ് വിമാനത്താവള അതോറിറ്റിയെ അറിയിച്ചു.
സർവിസ് ആരംഭിക്കുന്നതിന് മുന്നോടിയായി വിമാനത്താവള അതോറിറ്റിയും എമിറേറ്റ്സും ധാരണാപത്രം ഒപ്പിട്ടു. തിങ്കളാഴ്ച രാവിലെ എമിറേറ്റ്സ് വൈസ് പ്രസിഡൻറ് മോഹൻ ശർമ, സീനിയർ ഫ്ലൈറ്റ് ഓപറേഷൻ എൻജിനീയർ മന്ദാർ വേലാങ്കർ, സിവിൽ എവിയേഷൻ െലയ്സൻ മാനേജർ മുനവ്വർ ഹാഷിക്, എൻജിനീയർ ഷമീർ കാലടി, അക്കൗണ്ട്സ് മാനേജർ രവികേഷ് എന്നിവരാണ് കരിപ്പൂരിൽ എത്തിയത്.
കോഴിക്കോട്-ദുബൈ സെക്ടറിൽ ബി 777-300 ഇ.ആർ, ബി 777-200 എൽ.ആർ വിമാനങ്ങൾ ഉപയോഗിച്ച് സർവിസ് നടത്തുന്നതിനാണ് എമിറേറ്റ്സ് താൽപര്യം പ്രകടിപ്പിച്ചിരിക്കുന്നത്. ഇൗ വിഭാഗത്തിൽപ്പെടുന്ന വിമാനങ്ങളുടെ സുരക്ഷ വിലയിരുത്തുന്നതിെൻറ ഭാഗമായി സംഘം റൺവേ, ഏപ്രൺ, റെസ അടക്കമുള്ള സ്ഥലങ്ങൾ സന്ദർശിച്ചു.
This post have 0 komentar
EmoticonEmoticon