കൊച്ചി: ആള്‍ക്കൂട്ട കൊലപാതകത്തിലേക്ക് നയിച്ചത് പ്രതി അസീസും ജിബിനും തമ്മില്‍ നില നിന്നിരുന്ന പൂര്‍വ വൈരാഗ്യം. കൊല്ലപ്പെട്ട ജിബിന്‍ ടി വര്‍ഗീസിനെ പ്രതികള്‍ രണ്ട് മണിക്കൂറോളം ഗ്രില്ലില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു. വാരിയെല്ലിനടക്കം സാരമായി പരിക്കേറ്റു. ആന്തരിക രക്തസ്രാവമാണ് മരണകാരണമായത്. യുവാവിനെ വിളിച്ചു വരുത്തി മര്‍ദ്ദിക്കുകയായിരുന്നെന്നാണ് സൂചന.
അസീസിന്റെ വീട്ടില്‍ വച്ചായിരുന്നു പ്രതികള്‍ ജിബിനെ മര്‍ദ്ദിച്ചത്. മരണം ഉറപ്പാക്കിയ ശേഷം ആസൂത്രിതമായി അപകടമരണം എന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിച്ചു. അപകട മരണം എന്ന് വരുത്തി തീര്‍ക്കാന്‍ വേണ്ടി മൃതദേഹത്തിന് സമീപം സ്‌കൂട്ടര്‍ കൊണ്ട് പോയിടുകയായിരുന്നു. പ്രതികള്‍ എല്ലാവരും അസീസിന്റെ ബന്ധുക്കളും അയല്‍വാസികളുമാണ്. കൊച്ചിയിലേത് ആള്‍ക്കൂട്ട കൊലപാതകമാണെന്നും സദാചാര കൊലപാതകമെന്ന് പറയാനാകില്ലെന്നും സിറ്റി പോലീസ് കമ്മീഷണര്‍ എസ് സുരേന്ദ്രന്‍ പറഞ്ഞു.
വെണ്ണല ചക്കരപ്പറമ്പ് സ്വദേശി ജിബിന്‍ ടി വര്‍ഗ്ഗീസിനെയാണ് ശനിയാഴ്ച്ച പുലര്‍ച്ചെ നാലരയോടെ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രാഥമിക പരിശോധനയില്‍ ജിബിന് മര്‍ദ്ദനമേറ്റതായി പൊലീസിന് മനസ്സിലായിരുന്നു. തലയിലേറ്റ മുറിവ് വാഹനാപകടത്തിലുണ്ടായതല്ലെന്നും പൊലീസ് മനസിലാക്കിയിരുന്നു. ഇതോടെയാണ് കൊലപാതക സാധ്യതയിലേക്കുള്ള വഴി തുറന്നത്. മരണം സംഭവിക്കുന്നതിന് തലേന്ന് രാത്രി ഒരുമണിയോടെ ഒരു ഫോണ്‍ കോള്‍ വരികയും തുടര്‍ന്ന് വീട്ടില്‍ നിന്ന് സ്‌കൂട്ടറുമായി ജിബിന്‍ പുറത്തേക്ക് പോകുകയുമായിരുന്നെന്ന് കുടുംബം പൊലീസിന് മൊഴി നല്‍കിയിരുന്നു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon