ആലപ്പുഴ: ആര്‍എസ്‌എസിന്റെയും ബിജെപിയുടെയും വോട്ട് യുഡിഎഫിന് വേണ്ടെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ജനാധിപത്യ ശക്തികളുടെ വോട്ടു കൊണ്ട് യു.ഡി.എഫിന് വിജയം നേടാന്‍ കഴിയുമെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കോണ്‍ഗ്രസ് മതേതരത്വത്തില്‍ വെള്ളം ചേര്‍ക്കാന്‍ ശ്രമിച്ചിട്ടില്ല. സ്തീകള്‍ക്ക് സുരക്ഷിതമായി സഞ്ചരിക്കാന്‍ കഴിയാത്തതും തലസ്ഥാനത്ത് കൊലപാതക പരമ്ബര നടക്കുന്നതും പിണറായി വിജയന്‍ കഴിവ് കെട്ട ആഭ്യന്തരമന്ത്രിയായതു കൊണ്ടാണ്. ഒളിഞ്ഞും തെളിഞ്ഞും പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും വര്‍ഗീയ ശക്തികുളടെ സഹായം തേടിയതാണ് സി.പി.എമ്മിന്റെ ഇന്നത്തെ ദുരവസ്ഥയ്ക്ക് കാരണം.
അക്രമ രാഷ്ട്രീയത്തിനെതിടെയുള്ള പോരാട്ടമാണ് കേരളത്തില്‍ യു.ഡി.എഫ് നടത്തുന്നത്. വടകരയില്‍ യു.ഡി.എഫിന് ധര്‍മ്മത്തിന്റെ വിജയമാണെന്നും തനിക്ക് ലഭിച്ചതിനേക്കാള്‍ കൂടുതല്‍ ഭൂരിപക്ഷത്തില്‍ കെ.മുരളീധരന്‍ വിജയിക്കുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
This post have 0 komentar
EmoticonEmoticon