സിയൂള്‍: കെയ്സോംഗിലെ ലെയ്സൺ ഓഫീസിലെ ഉത്തരകൊറിയന്‍ ഉദ്യോഗസ്ഥര്‍ തിരിച്ചെത്തി. ലെയ്സൺ ഓഫീസിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലായെന്ന് കൊറിയന്‍ ഏകീകരണ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. ട്രംപും കിം ജോംഗ് ഉന്നും നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ ആഴ്ചയാണ് ഉത്തര കൊറിയ ഉദ്യോഗസ്ഥരെ പിൻവലിച്ചത്.
ഹാനോയില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഉത്തര കൊറിയയുടെ ഭരണാധികാരി കിം ജോംഗ് ഉന്നും തമ്മില്‍ നടത്തിയ ഉച്ചകോടി പരാജയമായിരുന്നു. ഇതിനെ തുടർന്നാണ് ഉത്തരകൊറിയ തങ്ങളുടെ ഉദ്യോഗസ്ഥരെ പിന്‍വലിച്ചത്. ഇക്കാര്യം ഏറെ അഭ്യൂഹങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. യുഎസിന്റെ മേല്‍ കൂടുതല്‍ സമ്മര്‍ദം ചെലുത്താനുള്ള ഉത്തരകൊറിയയുടെ തന്ത്രമായിരുന്നു ഉദ്യോഗസ്ഥരെ പിന്‍വലിക്കല്‍ എന്നാണ് വിലയിരുത്തല്‍.
ഉത്തരകൊറിയയും ദക്ഷിണകൊറിയയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനു ലക്ഷ്യമിട്ട് 2018 സെപ്റ്റംബറിലാണ് സംയുക്ത ലെയ്സൺ ഓഫീസ് തുറന്നത്. ഇരുകൊറിയകളെയും വേര്‍തിരിക്കുന്ന നിസൈനീകൃത മേഖലയോടു ചേര്‍ന്നാണ് ലെയ്സണ്‍ ഓഫീസ് നിലകൊള്ളുന്നത്. രണ്ടു കൂട്ടര്‍ക്കും പ്രത്യേകം പ്രത്യേകം ഓഫീസുകളും സംയുക്ത കോണ്‍ഫറന്‍സ് മുറിയും 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ഓഫീസിലുണ്ട്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon