കുവൈറ്റ്: കഴിഞ്ഞ ഒന്‍പത് മാസത്തിനിടെ നിരവധി ഫിലിപ്പീന്‍ തൊഴിലാളികള്‍ കുവൈത്ത് വിട്ടു. ഇരുപത്തേഴായിരം ഫിലിപ്പീന്‍ തൊഴിലാളികളാണ് ഇതിനോടകം രാജ്യം വിട്ടിരിക്കുന്നത്. ഇതില്‍ 23000 പേര്‍ സ്ത്രീകളാണ്. ഗാര്‍ഹിക തൊഴിലാളികള്‍ പീഢനമനുഭവിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് നിലവില്‍ ഈ ആളുകള്‍ കൊഴിഞ്ഞ് പോകുന്നതിന് കാരണമായി പറയപ്പെടുന്നത്.
കുവൈത്തിലെ നാലാമത്തെ വലിയ വിദേശി സമൂഹമാണ് ഫിലിപ്പീനിയകള്‍. അതേസമയം രാജ്യാന്തര തലത്തില്‍ നിഷ്‌ക്കര്‍ഷിക്കുന്ന തൊഴില്‍ നിയമങ്ങളും മാര്‍ഗ നിര്‍ദ്ദേശങ്ങളും കുവൈത്ത് പാലിക്കുന്നുണ്ട്. എന്നാല്‍ ഭൂരിഭാഗം തൊഴിലാളികള്‍ക്കും അവകാശങ്ങളെക്കുറിച്ച് അവബോധമില്ലെന്നും ഇത് മറികടക്കാന്‍ ഉള്ള നടപടികള്‍ ആരംഭിച്ചതായും മാന്‍ പവര്‍ പബ്ലിക് അതോറിറ്റി വക്താവ് അറിയിച്ചു.
This post have 0 komentar
EmoticonEmoticon