കശ്മീരില്‍ പുല്‍വാമയിൽ വീണ്ടും സ്ഫോടനം. പുല്‍വാമയ്ക്ക് സമീപം ത്രാലിലാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തിന് പിന്നില്‍ ഭീകരരെന്ന് സൂചന. ഇന്നലെ മുതൽ നിയന്ത്രണരേഖയില്‍ കനത്തപ്രകോപനവുമായി പാക്കിസ്ഥാന് നിലകൊള്ളുകയാണ്. ജമ്മു കശ്മീരിലെ പൂഞ്ചില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. നിയന്ത്രണരേഖയിലെ പാക് ഷെല്ലിങ്ങിൽ മൂന്നുഗ്രാമീണരാണ് കൊല്ലപ്പെട്ടത് രണ്ടുപേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. നിരവധി വീടുകൾക്ക് കേടുപാട് സംഭവിച്ചു. തിരിച്ചടിച്ച ഇന്ത്യന്‍ സൈന്യം അതീവജാഗ്രത തുടരുകയാണ്.
ഒരു സിആര്‍പിഎഫ് ഓഫിസറും ഒരു ജവാനും രണ്ട് പൊലീസുകാരും ഒരു പ്രദേശവാസിയുമാണ് കൊല്ലപ്പട്ടത്. 10 സൈനികര്‍ക്ക് പരുക്കേറ്റു. പൊലീസും സിആര്‍പിഎഫും സംയുക്തമായി നടത്തിയ തിരച്ചിലിനിടെ ഇടിഞ്ഞുപൊളിഞ്ഞുവീണ വീടിന്റെ അവശിഷ്ടങ്ങള്‍ക്കിടയില് ഒളിഞ്ഞിരുന്ന ഭീകരരാണ് വെടിവെപ്പ് നടത്തിയത്. അതിനിടെ പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ വീണ്ടും വെടിനിര്‍ത്തല്‍ ലംഘിച്ചു . രജൗരിയിലെ നൗഷേറ സെക്ടറിലും മെന്ധാര്‍ , ബാലക്കോട് , കൃഷ്ണഘട്ടി സെക്ടറിലും വെടിവെപ്പ് നടത്തി.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon