ന്യൂഡല്‍ഹി: മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കിയ ഓര്‍ഡിനന്‍സിനെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തളളി. ഇപ്പോള്‍ ഇടപെടാനാകില്ലെന്നും ബില്‍ പാസാക്കിയാല്‍ അപ്പോള്‍ നോക്കാമെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് ഭരണഘടനാവിരുദ്ധമാണെന്ന് ആരോപിച്ച് സമസ്ത കേരള ജംമിയത്തുല്‍ ഉലമയാണ് കോടതിയെ സമീപിച്ചത്. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ബില്‍ വരുന്നത് ചൂണ്ടിക്കാട്ടി ഹര്‍ജി പരിഗണിക്കാന്‍ കഴിഞ്ഞ നവംബറിലും കോടതി വിസമ്മതിച്ചിരുന്നു.
This post have 0 komentar
EmoticonEmoticon