'മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം' ക്രിസ്മസ് റിലീസായി എത്തും. മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ചിത്രമാണ് 'മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം'. അതേസമയം ചിത്രം 2020 വിഷു റിലീസായാകും തിയറ്ററുകളിലെത്തുക എന്നാണ് നേരത്തേ അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നത്.
എന്നാല്‍ ഈ വര്‍ഷം തന്നെ ക്രിസ്മസ് റിലീസായി ചിത്രം എത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. മാത്രമല്ല, പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഹൈദരാബാദില്‍ പൂര്‍ത്തിയായിട്ടുണ്ട്. ഫേസ്ബുക്ക് ലൈവ് അഭിമുഖത്തിനിടെ മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
This post have 0 komentar
EmoticonEmoticon