തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിന്റെയും ശ്രീ ചട്ടമ്പി സ്വാമികളുടെയും സംഗമസ്ഥാനം എന്ന നിലയില്‍ ചരിത്രത്തില്‍ ഇടം നേടിയ അണിയൂര്‍ ക്ഷേത്രത്തില്‍ നിര്‍മ്മിച്ച പില്‍ഗ്രിം അമിനിറ്റി സെന്ററിന്റെ ഉദ്ഘാടനം സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു.
യുഗപ്രഭാവനായ ശ്രീനാരായണ ഗുരുവിന്റെയും നവോത്ഥാന നായകരില്‍ പ്രധാനി ആയിരുന്ന ശ്രീ ചട്ടമ്പി സ്വാമികളുടെയും സംഗമ സ്ഥാനമായ അണിയൂര്‍ ക്ഷേത്രം ഉള്‍പ്പെടുന്ന പ്രദേശത്തിന്റെ സാംസ്‌കാരിക പൈതൃകം സംരക്ഷിക്കേണ്ടതിന്റെയും അതിലൂടെ നവോത്ഥാന ചരിത്രം ലോകത്തിന് പകര്‍ന്ന് കൊടുക്കേണ്ടതിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞാണ് കേരള ടൂറിസം ആവിഷ്‌ക്കരിച്ച പില്‍ഗ്രിം ടൂറിസം സര്‍ക്യൂട്ട് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 3 കോടി രൂപ ചിലവില്‍ ഒരു പില്‍ഗ്രിം അമിനിറ്റി സെന്റര്‍ ഉള്‍പ്പെടുന്ന വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കിയത്.
6180 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണമുള്ള അമിനിറ്റി സെന്റര്‍, ലൈബ്രറി, ക്ഷേത്രക്കുളം നവീകരണം, ഓഫീസ് കെട്ടിടം തുടങ്ങിയ നിര്‍മാണ പ്രവര്‍ത്തങ്ങങ്ങളിലൂടെ ആ പ്രദേശത്തിന്റെയാകെ മുഖച്ഛായ മാറ്റുന്ന വികസനമാണ് അണിയൂരില്‍ നടപ്പിലാക്കിയിരിക്കുന്നത്.
അണിയൂര്‍ ക്ഷേത്രത്തിന് തൊട്ടടുത്തുള്ള ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തില്‍ ടൂറിസം വകുപ്പ് 10 കോടി രൂപയുടെ വികസന പ്രവര്‍ത്തനമാണ് നടപ്പിലാക്കുന്നത്. ഇതോടെ കേരളത്തിന്റെ തീര്‍ത്ഥാടന സര്‍ക്യൂട്ടിലെ പ്രധാന ഭാഗമായി ഈ പ്രദേശം മാറും.
This post have 0 komentar
EmoticonEmoticon