ന്യൂഡല്‍ഹി: കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെക്കുറിച്ച് ചര്‍ച്ച ചെയ്യാൻ നിര്‍ണായക സ്ക്രീനിങ് കമ്മിറ്റി ഇന്ന് ഡല്‍ഹിയിൽ ചേരും. രാവിലെ പത്തു മണിക്കാണ് യോഗം. സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, എഐസിസി ജനറൽ സെക്രട്ടറി മുകുള്‍ വാസ്നിക്ക്, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവര്‍ പങ്കെടുക്കും.
മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി , മുന്‍ കെപിസിസി അധ്യക്ഷൻമാര്‍ , വി ഡി സതീശൻ എന്നിവരെയും യോഗത്തിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. വി എം സുധീരന്‍ ഡല്‍ഹിയിൽ എത്താനിടയില്ല. കെ സി വേണുഗോപാൽ സ്ഥാനാര്‍ഥിയാകാനില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ പടക്കുതിരകൾ ഉണ്ടാകുമെന്നാണ് ഇന്നലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചത്. ജയസാധ്യതയാണ് ഓരോ മണ്ഡലത്തിലും പരിഗണിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
This post have 0 komentar
EmoticonEmoticon