ആലപ്പുഴ ഡി.സി.സി യോഗത്തിൽ പൊട്ടിത്തെറിച്ച് മുന്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരൻ. പാർട്ടിയെ ഒറ്റുകൊടുക്കുന്ന യൂദാസുകളെ ഒഴിവാക്കണമെന്ന് വി.എം സുധീരന്‍ പറഞ്ഞു. സി.പി.എമ്മിനെയും ബി.ജെ.പിയെയും സഹായിക്കുകയാണ് ഇക്കൂട്ടരെന്നും സുധീരന്‍ വിമര്‍ശിച്ചു.
നേരത്തെ സുധീരന്‍ വെള്ളാപ്പള്ളി നടേശനെ വിമര്‍ശിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ നിന്ന് എസ്.എന്‍ ട്രസ്റ്റ് അംഗവും കോണ്‍ഗ്രസ് നേതാവുമായ ഡി. സുഗതന്‍ ഇറങ്ങിപ്പോയിരുന്നു. ഇതിനുള്ള മറുപടിയായാണ് സുധീരന്‍റെ വിമര്‍ശനം.
സിപിഐഎമ്മിന്റെയും ബിജെപിയുടെയും ലക്ഷ്യം കോണ്‍ഗ്രസ്സിനെ തോല്‍പിക്കുകയാണ്. ഈ സര്‍ക്കാരിന്റെ ഏറ്റവും വലിയ അഴിമതിയാണ് ഹാരിസണ്‍ ഭൂമിക്ക് ഉടമസ്ഥത നല്‍കിയത്. അഞ്ചര ലക്ഷം ഏക്കര്‍ ഭൂമിയുടെ ഉടമസ്ഥത കുത്തകകള്‍ക്ക് കൊടുക്കാനുള്ള നീക്കം ഗൂഢാലോചനയാണ്. തോമസ് ചാണ്ടിയുടെ നിയമലംഘനങ്ങള്‍ക്ക് ഈ സര്‍ക്കാര്‍ ഇപ്പോഴും ഒത്താശ നല്‍കുന്നുണ്ട്. ഇപ്പോഴത്തെ സിപിഐഎമ്മിന് കുത്തക പാര്‍ട്ടിയുടെ മനോഭാവമാണെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു.
വെള്ളാപ്പള്ളിയോട് തനിക്കുള്ളത് നിലപാടുകളോട് ഉള്ള വിയോജിപ്പ് മാത്രമാണ്. വെള്ളാപ്പള്ളി നാഴികക്ക് നാല്‍പത് വട്ടം നിലപാട് മാറ്റി വിശ്വാസ്യത കളയുന്നു. വിശ്വാസ്യത നഷ്ടപ്പെട്ട ഒരു മനുഷ്യന്റെ വിലാപത്തെക്കുറിച്ച് എന്ത് പറയാനാണെന്നും സുധീരന്‍ ചോദിച്ചു. ആ പ്രസ്ഥാനം എങ്ങനെയാണോ പ്രവര്‍ത്തിക്കേണ്ടത് അതിന് വിപരീതമായാണ് വെള്ളാപ്പള്ളി പ്രവര്‍ത്തിക്കുന്നത്. വെള്ളാപ്പള്ളി സിപിഐഎം ബിജെപി ബന്ധത്തിന്റെ കണ്ണിയാണ്. വെള്ളാപ്പള്ളിയെ നികൃഷ്ടമായി വിമര്‍ശിച്ച സിപിഐഎമ്മിനോട് തനിക്ക് സഹതാപം മാത്രമേ ഉള്ളൂ. വെള്ളാപ്പള്ളിയെ വര്‍ഗീയ ഭ്രാന്തനെന്ന് പറഞ്ഞവരാണ് ഇപ്പോള്‍ വെള്ളാപ്പള്ളിയുടെ പിറകെ നടക്കുന്നത്. സിപിഎമ്മിന് രാഷ്ട്രീയ ജീര്‍ണ്ണത സംഭവിച്ചിരിക്കുന്നുവെന്നും സുധീരന്‍ ആരോപിച്ചു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon