തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിനായുള്ള സംസ്ഥാനത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക വൈകിയേക്കും. ഇന്നത്തെ സ്‌ക്രീനിംഗ് കമ്മിറ്റിയില്‍ തീരുമാനമായില്ലെങ്കില്‍ 14ന് ശേഷമേ സ്ഥാനാര്‍ഥി പട്ടികയില്‍ അന്തിമ തീരുമാനമുണ്ടാകൂ. സ്‌ക്രീനിംങ് കമ്മിറ്റി യോഗത്തിന് മുന്നോടിയായി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗാപുമായി കൂടിക്കാഴ്ച നടത്തി.
ഇടത് മുന്നണി ഇരുപത് മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് പ്രചരണം ആരംഭിച്ചു കഴിഞ്ഞു. ഈ സാഹചര്യത്തില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ത്തിയാക്കാനുള്ള തത്രപ്പാടിലാണ് കോണ്‍ഗ്രസ്. സ്‌ക്രീനിംഗ് കമ്മറ്റിയില്‍ ഹൈക്കമാന്‍ഡിനെ പ്രതിനിധീകരിച്ച് സംഘടന ചുമതയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലും കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്കുമായിരിക്കും കേരള നേതാക്കളുമായി കൂടിക്കാഴ്ച നടത്തുക.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon