ന്യൂഡല്‍ഹി: ഹരിയാനയില്‍ മുന്‍ കോണ്‍ഗ്രസ് എംപി അരവിന്ദ് ശര്‍മ ബിജെപിയില്‍ ചേര്‍ന്നു. ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിന്റെ സാന്നിധ്യത്തിലാണ് ശര്‍മ ബിജെപിയില്‍ ചേര്‍ന്നത്.
ബിജെപിയില്‍ അംഗത്വം നേടിയതില്‍ താന്‍ ഇന്ന് അഭിമാനം കൊള്ളുകയാണെന്ന് ശര്‍മ പറഞ്ഞു.
മുന്‍ കോണ്‍ഗ്രസ് എംപിയും മൂന്ന് തവണ പാര്‍ലമെന്റ് സാമാജികനുമാണ് അരവിന്ദ് ശര്‍മ. 1996ല്‍ സോനപത്തില് നിന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി അദ്ദേഹം മത്സരിച്ച് വിജയിച്ചു.
തുടര്‍ന്നു 1999ല്‍ കോണ്‍ഗ്രസ് അംഗത്വം എടുക്കുകയായിരുന്നു.
This post have 0 komentar
EmoticonEmoticon