ads

banner

Saturday, 2 March 2019

author photo

കൽപ്പറ്റ: വയനാട്ടില്‍ കാർബൺ ന്യൂട്രൽ വില്ലേജ് കോഫി പാർക്ക് പദ്ധതി നടപ്പിലാക്കുന്നു. വയനാട് ജില്ലയിലെ കൽപ്പറ്റയിൽ കാർബൺ ന്യൂട്രൽ വില്ലേജ് കോഫി പാർക്ക് പദ്ധതി വ്യവസായ മന്ത്രി ഇ പി ജയരാജന്‍ ഉദ്ഘാടനം ചെയ്തു. വയനാട്ടിലെയും പരിസരപ്രദേശങ്ങളിലേയും മുഴുവൻ കാപ്പിയും സംഭരിച്ച് കോഫിപാർക്കിൽ സംസ്‌കരിച്ച് കേരളാ ബ്രാൻഡ് ഉല്പന്നങ്ങളാക്കി വിപണിയിൽ എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

പദ്ധതിയുടെ ആദ്യ പടിയായി കർഷകരുടെ സഹായത്തോടെ ഒന്നര ലക്ഷം കാപ്പിത്തൈകൾ വെച്ച് പിടിപ്പിക്കും. കാപ്പിത്തൈ പരിപാലിക്കുന്നതിന് ആദ്യ മൂന്നു വർഷം കർഷകർക്ക് സഹായം അനുവദിക്കും. ഒന്നരലക്ഷം കാപ്പിത്തൈകൾ വെച്ചുപിടിപ്പിക്കുന്നതോടെ ഈ മേഖല കാർബൺ ന്യൂട്രൽ ആയി മാറും. മികച്ച നിലവാരമുള്ള സാഹചര്യത്തിൽ വളരുന്ന കാപ്പി ഗുണ നിലവാരം എറിയതായിരിക്കും. അതിനു വിപണിയിൽ നല്ല വില ലഭിക്കും. വിദേശത്തും നല്ല ഡിമാന്റുണ്ടാകും. വാര്യാട് എസ്റ്റേറ്റിലെ 100 ഏക്കർ സ്ഥലത്താണ് കോഫി പാർക്ക് ആരംഭിക്കുന്നത്.

സംസ്ഥാനത്തെ കാലാവസ്ഥയിൽ ഗുണനിലവാരമുള്ള കാപ്പി വളരുന്ന സാഹചര്യം പരമാവധി മുതലെടുത്ത് ഈ രംഗത്ത് ഉൽപ്പാദനം വർദ്ധിപ്പിക്കും. അത് വയനാട്ടിലെ കാപ്പി മേഖലയിൽ പുരോഗമനപരമായ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കും.  

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement