കൊച്ചി: നടി ലീന മരി പോളിന്റെ ബ്യൂട്ടിപാര്‍ലറില്‍ പട്ടാപകല്‍ നടന്ന വെടിവെയ്പ്പ് കേസില്‍ കൊച്ചിയിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. വെടിവെയ്പ്പ് ഉണ്ടാകുന്നതിന് മുമ്പ് എസ്ഐ മുന്‍കൂട്ടി അറിയിച്ചിരുന്നുവെന്ന് ലീന മൊഴി നല്‍കിയിരുന്നു.ലീനയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ എസ്ഐയെ ചോദ്യം ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. ആദ്യകുറ്റ പത്രം ഇന്ന് സമര്‍പ്പിക്കാന്‍ ഇരിക്കയാണ് നിര്‍ണായകമായ വഴിത്തിരിവ് ഉണ്ടായിരിക്കുന്നത്.
അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് (സാമ്പത്തിക കുറ്റകൃത്യങ്ങള്‍) മുമ്പാകെയാണ് കുറ്റപത്രം നല്‍കുക. പ്രതികള്‍ക്ക് സഹായം ചെയ്തുകൊടുത്തുവെന്ന് സംശയിക്കുന്ന കൊല്ലം സ്വദേശിയുടെ വീട്ടില്‍ പോലീസ് പരിശോധന നടത്തിയിരുന്നു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon