ലോക്സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ മത്സരിക്കില്ല. ഉമ്മന്‍ ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ.സി വേണുഗോപാല്‍ എന്നിവരാണ് മത്സരിക്കാത്തത്.സ്ഥാനാര്‍ഥി പട്ടിക വൈകിട്ട് പ്രഖ്യാപിക്കും.സ്ഥാനാര്‍ഥി നിര്‍ണയത്തിനുള്ള സ്‌ക്രീനിങ് കമ്മിറ്റി യോഗത്തിന് ശേഷമാണ് ഈ മൂന്നു പ്രമുഖരും മത്സരിക്കില്ല എന്ന് മുല്ലപ്പള്ളിയും രമേശും അറിയിച്ചത്.
സ്‌ക്രീനിംഗ് കമ്മിറ്റിയില്‍ ഭൂരിഭാഗം സീറ്റുകളിലും ധാരണ ആയെങ്കിലും ചില സീറ്റുകളില്‍ അവ്യക്തത നിലനില്‍ക്കുന്നുണ്ട്. ഈ മണ്ഡലങ്ങളില്‍ ഒന്നിലധികം പേരുകളോടെയുള്ള പട്ടിക തെരഞ്ഞെടുപ്പ് സമിതിക്ക് വിട്ടു. 10 മണിക്ക് വീണ്ടും സ്‌ക്രീനിംഗ് കമ്മിറ്റി ചേരും.
രണ്ടു തവണ സ്‌ക്രീനിംഗ് കമ്മറ്റി ചേര്‍ന്ന് മണിക്കൂറുകള്‍ ചര്‍ച്ച ചെയ്തു. എന്നിട്ടും 16 സീറ്റിലും ഒരു പേര് എന്ന നിലയിലേക്കെത്താന്‍ കഴിഞ്ഞില്ല. അതുകൊണ്ട് ഒന്നിലധികം പേരുകളുള്ളിടത്ത് തീരുമാനം എടുക്കുക തെരഞ്ഞെടുപ്പ് സമിതി ആയിരിക്കും. കെ.സി വേണുഗോപാലിന്റെയും ഉമ്മന്‍ചാണ്ടിയുടെയും സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച തീരുമാനവും സമിതി എടുക്കും. ആലപ്പുഴ, ഇടുക്കി, ചാലക്കുടി, വടകര, വയനാട്, എറണാകുളം സീറ്റുകളില്‍ ആണ് ഒന്നിലധികം പേരുകള്‍ ഉള്ളത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon