വൈത്തിരി: വയനാട് ലക്കിടിയില്‍ മാവോയിസ്റ്റുകളും പൊലീസും തമ്മിൽ ഏറ്റുമുട്ടൽ നടന്നു. വയനാട് സ്വകാര്യ ഹോട്ടലിലാണ് വെടിവെപ്പ് നടന്നത്. ഇന്നലെ വൈകിട്ട് ആരംഭിച്ച ഏറ്റുമുട്ടല്‍ ഇന്ന് പുലര്‍ച്ചെ നാലര വരെ തുടര്‍ന്നു എന്നാണ് പൊലീസ് നല്‍കുന്ന വിവരം. നലര മണിക്കാണ് അവസാനമായി വെടിയൊച്ചകള്‍ കേട്ടത്. വന പ്രദേശത്തേക്ക് കടന്ന മാവോയിസ്റ്റുകള്‍ക്കായി മുപ്പതംഗ തണ്ടര്‍ബോള്‍ട്ട് സംഘം കാട്ടിനുള്ളില്‍ തിരച്ചില്‍ തുടരുകയാണ്.
റിസോര്‍ട്ടിലെത്തിയ മാവോയിസ്റ്റുകള്‍ ഉടമയോട് പണം ആവശ്യപ്പെട്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഈ സമയം അവിടെ ഉണ്ടായിരുന്ന ചില പൊലീസ് ഉദ്യോഗസ്ഥര്‍ മാവോയിസ്റ്റുകളെ തിരിച്ചറിഞ്ഞതോടെ തണ്ടര്‍ ബോള്‍ട്ട് സംഘത്തെ വിവരം അറിയിച്ചു. അവര്‍ എത്തി മാവോയിസ്റ്റുകളെ നേരിടുകയായിരുന്നു.
കനത്ത സുരക്ഷാ വലയത്തിലാണ് ഇപ്പോള്‍ വൈത്തിരി. പ്രദേശത്തേക്ക് മറ്റ് ജില്ലകളില്‍ നിന്നുള്ള തണ്ടര്‍ബോള്‍ട്ട് സംഘം രാവിലെ ഒമ്പത് മണിയോടെ എത്തുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. അതേസമയം ഇന്നലെ രാത്രി ഒമ്പതു മണിയോടെ തുടങ്ങിയ ഏറ്റുമുട്ടലില്‍ ഒരു മാവോയിസ്റ്റ് നേതാവിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. വൈത്തിരിയിലെത്തിയ അഞ്ചംഗ സംഘത്തിലെ വേൽമുരുകനാണ് വെടിയേറ്റതെന്നാണ് ലഭിക്കുന്ന സൂചന.
മാവോയിസ്റ്റുകളുമായുള്ള വെടിവയ്പ്പിനെ തുടര്‍ന്ന് തടഞ്ഞ കോഴിക്കോട് വയനാട് ദേശീയപാതയിലെ ഗതാഗതം പുനസ്ഥാപിച്ചിട്ടുണ്ട്. അതോടൊപ്പം തന്നെ പ്രദേശത്ത് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon