ന്യൂഡല്‍ഹി: ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) ആശുപത്രിയില്‍ വന്‍ തീപിടുത്തം. എയിംസിലെ ട്രോമാ സെന്ററിലാണ് തീപിടുത്തം ഉണ്ടായതെന്നാണ് വിവരം. 12 ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്ത് എത്തിയതായി റിപ്പോര്‍ട്ടു ചെയ്തു.
കെട്ടിടത്തില്‍നിന്ന് പുക ഉയരുന്നതിന്റെയും അഗ്‌നിശമന സേന തീ കെടുത്താന്‍ ശ്രമിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സി പുറത്തുവിട്ടിട്ടുണ്ട്. കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് തീപിടുത്തം ഉണ്ടായതെന്ന് അഗ്നിശമന സേന വ്യക്തമാക്കിയിട്ടുണ്ട്. കെട്ടിടത്തിനുള്ളില്‍ ആരും കുടുങ്ങിയിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.
താഴത്തെ നിലയില്‍ പുക നിറഞ്ഞതിനെത്തുടര്‍ന്ന് രോഗികളെ ഉടന്‍ മറ്റു വാര്‍ഡുകളിലേക്ക് മാറ്റി. മറ്റുള്ളവരെ കെട്ടിടത്തില്‍നിന്ന് ഒഴിപ്പിച്ചു. കെട്ടിടത്തിലേക്കുള്ള വൈദ്യുതി ബന്ധവും വിച്ഛേദിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് സൂചന.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon