തിരുവനന്തപുരം: വേനലില്‍ സൂര്യാതപത്തിനൊപ്പം പകര്‍ച്ച വ്യാധികള്‍ക്കെതിരെയും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്. വരും ദിനങ്ങളില്‍ ജലജന്യരോഗങ്ങളും കൊതുകുജന്യരോഗങ്ങളും പടരാന്‍ സാധ്യതയേറെയാണെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കി. വേനല്‍ ചൂട് ക്രമാതീതമായി ഉയര്‍ന്നിരിക്കെ സൂര്യാതപത്തോടൊപ്പം മറ്റ് ആരോഗ്യപ്രശ്നങ്ങളും രോഗങ്ങളുംവ്യാപകമാകാനിടയുണ്ട്.
മഞ്ഞപിത്തം, ചിക്കന്‍പോക്‌സ്, ഡെങ്കിപ്പനി, കോളറ, ഹെപ്പറ്റൈറ്റിസ്-എ തുടങ്ങിയവ രോഗങ്ങള്‍
പിടിപെടാതിരിക്കാന്‍ പ്രതിരോധ മാര്‍ഗങ്ങള്‍ ആരോഗ്യ വകുപ്പ് ആരോഗ്യ ജാഗ്രതയിലൂടെ സ്വീകരിച്ച് വരികയാണ്. ജനങ്ങളും ഇത് പാലിക്കണമെന്ന് വകുപ്പ് ആഭ്യര്‍ത്ഥിക്കുന്നു.
തിളപ്പിച്ച വെള്ളം മാത്രം കുടിക്കുക. ശേഖരിച്ചുവെച്ച വെള്ളത്തില്‍ കൊതുകുവളരുന്നില്ലെന്ന് ഉറപ്പ് വരുത്തുക. ശരീരതാപം ക്രമാതീതമായി ഉയര്‍ന്നാല്‍ ശക്തമായ തലവേദന, തലകറക്കം, മന്ദഗതിയിലുള്ള നാഡിയിടിപ്പ്. അബോധാവസ്ഥ തുടങ്ങിയവക്കും സാധ്യതയുണ്ട്. ഇങ്ങനെയുണ്ടായാല്‍ ഉടന്‍ തന്നെ ചികില്‍സ തേടണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon