കോഴിക്കോട് കഴിഞ്ഞ ദിവസം നടന്ന ഐ ഗ്രൂപ്പ് രഹസ്യ യോഗത്തിനെതിരെ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് വി എം സുധീരൻ. നിർണായക സമയത്തെ ഗ്രൂപ്പ് വിലപേശലുകൾ നേതാക്കൾ അടിയന്തരമായി നിർത്തണമെന്ന് സുധീരൻ പറഞ്ഞു. തെരഞ്ഞെടുപ്പ് സമയത്ത് ഐ ഗ്രൂപ്പ് രഹസ്യ യോഗം നടത്താൻ പാടില്ലായിരുന്നു. തെരഞ്ഞെടുപ്പിൽ പാർട്ടിയെ പ്രതിസന്ധിയിലാക്കുന്ന പ്രവർത്തനങ്ങൾ ഗ്രൂപ്പ് നേതാകൾ നടത്തരുതെന്നും സുധീരൻ പറഞ്ഞു.
വയനാട് സീറ്റ് എ ഗ്രൂപ്പിന് നല്‍കിയതില്‍ പ്രതിഷേധവുമായാണ് കഴിഞ്ഞ ദിവസം ഐ ഗ്രൂപ്പ് നേതാക്കള്‍ കോഴിക്കോട് രഹസ്യ യോഗം ചേര്‍ന്നത്. കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഐ ഗ്രൂപ്പിന് നല്‍കിയില്ലെങ്കില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് വിട്ടു നില്‍ക്കാനാണ് കോഴിക്കോട് ചേര്‍ന്ന ഐ ഗ്രൂപ്പ് നേതാക്കളുടെ രഹസ്യയോഗത്തിലുണ്ടായ തീരുമാനം.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon