കോഴിക്കോട്: ലോക്സഭ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തെ കുറിച്ചുള്ള തര്‍ക്കം പരിഹരിക്കാനായി കോണ്‍ഗ്രസ്-ലീഗ് ഉഭയകക്ഷി ചര്‍ച്ച ഇന്ന് കോഴിക്കോട് നടക്കും. കഴിഞ്ഞ രണ്ട് വട്ടം നടത്തിയ ചര്‍ച്ചകളും പരാജയപ്പെട്ട സാഹചര്യത്തിലാണ് അടിയന്തരമായി വീണ്ടും ചര്‍ച്ച നടത്താനുള്ള കോണ്‍ഗ്രസ് തീരുമാനം.
ലീഗ് ഉന്നതിധികാര സമിതി യോഗത്തിലും മൂന്നാം സീറ്റെന്ന ആവശ്യം ഉയര്‍ന്നിരുന്നു. ലീഗ് നേതൃത്വം ഇക്കാര്യം കോണ്‍ഗ്രസിനെ അറിയിച്ചു. ഈ സാഹചര്യത്തിലാണ് ഉഭയകക്ഷി ചര്‍ച്ചകള്‍ പൂര്‍ത്തിയായെന്ന് പ്രഖ്യാപിച്ച ഇരുപക്ഷവും വീണ്ടും ചര്‍ച്ച നടത്തുന്നത്.
ഇന്ന് കോഴിക്കോട് വെച്ച് ചര്‍ച്ച നടത്താമെന്ന് ലീഗിനെ കോണ്‍ഗ്രസ് നേതാക്കള്‍ അറിയിക്കുകയായിരുന്നു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon