ക്രൈസ്റ്റ് ചര്‍ച്ച്: ന്യൂസിലാന്റിലുണ്ടായ ഭീകരാക്രമണത്തിന്റെ ഞെട്ടലിലാണ് ലോകം. 49 പേരാണ് ക്രൈസ്റ്റ് ചര്‍ച്ചിലെ രണ്ട് മുസ്ലിം പള്ളികളില്‍ അക്രമിയുടെ വെടിയേറ്റ് അതി ഭീകരമായി കൊല്ലപ്പെട്ടത്. ആക്രമണത്തിന് ശേഷം ന്യൂസിലാന്റില്‍ മുസ്ലിം പള്ളികള്‍ അടച്ചിട്ടിരിക്കുകയാണെന്നും,മുസ്ലിങ്ങള്‍ക്ക് പ്രാര്‍ഥന നടത്തുന്നതിന് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണെന്നുമുള്ള തരത്തില്‍ നിരവധി വാര്‍ത്തകളാണ് ഇപ്പേള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
എന്നാല്‍ ഇത്തരം വാര്‍ത്തകളെല്ലാംതന്നെ വ്യജമാണെന്നും,സുരക്ഷയുടെ ഭാഗമായി താല്‍ക്കാലികമായ നടപടികള്‍ മാത്രമാണെന്നും ന്യൂസിലാന്റില്‍ സ്ഥിര താമസക്കാരായ മലയാളികള്‍ പറയുന്നു. ന്യൂസിലാന്റിലെ വില്ലിംങ്ടണ്ണില്‍ തവ ഇസ്ലാമിക്ക് സെന്റിറിലെ ഇമാമായ സുബൈര്‍ സഖാഫി പറയുന്നു.
'അപ്രതീക്ഷിതമായുണ്ടായ അക്രമത്തില്‍ ജനങ്ങള്‍ ഭീതിയിലാണ് പക്ഷേ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന തരത്തിലുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്. സുരക്ഷയുടെ ഭാഗമായി താല്‍ക്കാലിക നടപടികള്‍ മാത്രമാണിപ്പേള്‍ ഭരണകൂടം കൈക്കൊണ്ടിരിക്കുന്നത്. സര്‍ക്കാരില്‍ നിന്നും മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്നും പൂര്‍ണ്ണ പിന്തുണയാണ് ഞങ്ങള്‍ക്ക് ലഭിക്കുന്നത്. ഇപ്പോഴും ഏറ്റവും സുരക്ഷിതമായൊരു രാജ്യം തന്നെയാണ് ന്യൂസിലാന്റ്. ഈയൊരു ഭീകരാക്രമണം ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുകയല്ല മറിച്ച് അടുപ്പം കൂട്ടുക മാത്രമാണ് ചെയതത് .''ഇമാം പറയുന്നു. മലപ്പുറം വേങ്ങര സ്വദേശിയാണ് സുബൈര്‍ സഖാഫി.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon