തൃശൂര്‍: വന്‍കിടക്കാരുടെ കടം എഴുതി തള്ളാന്‍ തയ്യാറാകുന്ന പ്രധാനമന്ത്രി കര്‍ഷകരുടയെും മത്സ്യത്തൊഴിലാളികളുടേയും കടവും എഴുതി തള്ളണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അധികാരത്തിലെത്തിയാല്‍ ഫിഷറീസ് മന്ത്രാലയം യാഥാര്‍ഥ്യമാക്കുമെന്നും രാഹുല്‍ പറഞ്ഞു. തൃശൂര്‍ തൃപ്രയാറില്‍ ഫിഷര്‍മെന്‍ പാര്‍ലമെന്റില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍.
നിസ്വാര്‍ഥ സേവനം അനുഷ്ഠിക്കുന്നവരാണ് മത്സ്യത്തൊഴിലാളികള്‍. അവരുടെ ശബ്ദത്തിന് താന്‍ എപ്പോഴും ചെവി കൊടുക്കുന്നു. കോണ്‍ഗ്രസ് അധികാരത്തിലേറിയാല്‍ കേന്ദ്ര സര്‍ക്കാറില്‍ മത്സ്യത്തൊഴിലാളികള്‍ക്കായി പ്രത്യേക മന്ത്രാലയം രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മത്സ്യത്തൊഴിലാളികളെ മോദി സര്‍ക്കാര്‍ അവഗണിക്കുന്നു. രാജ്യത്തിന് ആവശ്യമുള്ള സമയത്തൊക്കേ നിങ്ങള്‍ മത്സ്യത്തൊഴിലാളികളുണ്ട്. പക്ഷെ, നിങ്ങള്‍ക്ക് ആവശ്യമുള്ളപ്പോള്‍ ആരുമില്ലാ എന്നതാണ് സ്ഥിതി. എന്നാല്‍, നിങ്ങളുടെ ശബ്ദം ഞാന്‍ കേള്‍ക്കുമെന്നും രാഹുല്‍ പറഞ്ഞു.
മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് ആയിരുന്നു ഫിഷര്‍മെന്‍ പാര്‍ലമെന്റിന്റെ സംഘടകര്‍. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 500 ലധികം പ്രതിനിധികള്‍ പാര്‍ലമെന്റില്‍ പങ്കെടുത്തു. പ്രസംഗങ്ങള്‍ ഒഴിവാക്കി രാഹുലിനോട് ചോദ്യങ്ങള്‍ ചോദിക്കുകയും രാഹുല്‍ അതിന് ഉത്തരം നല്‍കുന്ന രീതിയിലാണ് പരിപാടി ക്രമീകരിച്ചത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon