തിരുവനന്തപുരം: എഡിജിപി എസ്. അനില്‍കാന്തിനെ വിജിലന്‍സ് ഡയറക്ടറായി നിയമിച്ചു. ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥനെയാണ് വിജിലന്‍സ് ഡയറക്ടറായി നിയമിക്കേണ്ടത്. ഡിജിപി മുഹമ്മദ് യാസിന് വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനം ഒഴിഞ്ഞതിനെ തുടര്‍ന്ന് അന്ന് ദക്ഷിണമേഖല എഡിജിപിയായിരുന്ന എസ്. അനില്‍കാന്തിന് നേരത്തെ വിജലന്‍സ് ഡയറക്ടറുടെ താല്‍ക്കാലിക ചുമതല നല്‍കിയിരുന്നു.
പിന്നീട് മനോജ് ഏബ്രഹാമിനെ ദക്ഷിണേമഖലാ എഡിജിപിയായി നിയമിച്ചതിനെ തുടര്‍ന്നാണ് അനില്‍കാന്തിന് വിജിലന്‍സ് ഡയറക്ടറുടെ പൂര്‍ണ ചുമതല നല്‍കിയത്.
ആറ് മാസത്തോളം എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥനെ ഈ തസ്തികയില്‍ നിയമിക്കാനുള്ള പ്രത്യേക അധികാരം ഉപയോഗിച്ചാണ് അനില്‍കാന്തിനെ വിജിലന്‍സ് ഡയറക്ടറായി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് ഇപ്പോള്‍ പുറത്തിറങ്ങിയിട്ടുള്ളത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon