ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഖത്തര്‍ ശൂറ കൗണ്‍സില്‍ സ്‌പീക്കര്‍ അഹ്‌മദ് ബിന്‍ അബ്‌ദുല്ല ബിന്‍ സായിദ് അല്‍ മഹ്‌മൂദ് ന്യൂസീലന്‍ഡിലെ ക്രൈസ്‌റ്റ് ചര്‍ച്ച് നഗരത്തിലെത്തി. ഖത്തർ അമീര്‍ ഷെയ്‌ഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ അനുശോചനം ന്യൂസീലന്‍ഡ് ജനതയെ നേരിട്ടറിയിക്കുന്നതിനാണ് സന്ദര്‍ശനം.
സ്‌പീക്കറേയും സംഘത്തേയും ക്രൈസ്‌റ്റ് ചര്‍ച്ച് രാജ്യാന്തര വിമാനത്താവളത്തില്‍ പ്രതിരോധമന്ത്രി റോണ്‍ മാര്‍ക്ക്, ന്യൂസീലന്‍ഡിലെ ഖത്തര്‍ സ്‌ഥാനപതി സാദ് ബിന്‍ അബ്‌ദുല്ല അല്‍ മഹ്‌മൂദ് എന്നിവര്‍ ചേര്‍ന്നു സ്വീകരിച്ചു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon