കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ നാല് സീറ്റുകളില്‍ രണ്ട് സീറ്റുകളില്‍ ധാരണയിലാകുന്നു. ആറ്റിങ്ങലില്‍ കോന്നി എംഎല്‍എ അടൂര്‍ പ്രകാശും ആലപ്പുഴയില്‍ എഐസിസി മുന്‍ സെക്രട്ടറി ഷാനിമോള്‍ ഉസ്മാനും മത്സരിക്കും. വടകര,വയനാട് എന്നീ സ്ഥലങ്ങളിലാണ് സീറ്റുകള്‍ക്ക് തീരുമാനമാകാത്തത്. വയനാട് സീറ്റിനായുള്ള എ, ഐ ഗ്രൂപ്പുകളുടെ അവകാശവാദത്തിന്റെ തര്‍ക്കത്തിലാണ് തീരുമാനം വൈകുന്നത്.
ടി.സിദ്ദിഖിനായി ഉമ്മന്‍ ചാണ്ടിയും കെ.പി അബ്ദുള്‍ മജീദിനായി രമേശ് ചെന്നിത്തലയും വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ചതോടെയാണ് തീരുമാനം വൈകുന്നത്. ഇവിടെ ഒത്തുതീര്‍പ്പ് സ്ഥാനാര്‍ഥിയായി മലപ്പുറം ഡിസിസി പ്രസിഡന്റ് വി.വി പ്രകാശ് വന്നാലും അത്ഭുതമില്ല. എ.കെ ആന്റണിയാണ് പ്രകാശിന്റെ പേര് നിര്‍ദേശിച്ചത്. അദ്ദേഹം ചര്‍ച്ചകള്‍ക്കായി ഡല്‍ഹിയിലെത്തിയിട്ടുണ്ട്.
This post have 0 komentar
EmoticonEmoticon