ആലുവ: മണപ്പുറത്തു നഗരസഭ സംഘടിപ്പിക്കുന്ന ദൃശ്യോത്സവം തുടങ്ങി. ശിവരാത്രി ആഘോഷത്തിന്റെ ഭാഗമായാണ് ദൃശ്യോത്സവം. ബാലസാഹിത്യകാരന്‍ വേണു വാരിയത്ത് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ വെള്ളപ്പൊക്കത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ മത്സ്യത്തൊഴിലാളികളെ ആദരിച്ചു. ദിവസവും വൈകിട്ട് 6.30നാണ് കലാപരിപാടികള്‍ ആരംഭിക്കുക. നഗരസഭാധ്യക്ഷ ലിസി ഏബ്രഹാം അധ്യക്ഷത വഹിച്ച ചടങ്ങില്‍ സ്ഥിരം സമിതി അധ്യക്ഷരായ ജെറോം മൈക്കിള്‍, ഓമന ഹരി, കൗണ്‍സിലര്‍മാരായ എം.ടി. ജേക്കബ്, ശ്യാം പത്മനാഭന്‍, പി.എം. മൂസക്കുട്ടി, ലളിത ഗണേശന്‍, മിനി ബൈജു, ടെന്‍സി വര്‍ഗീസ്, ഷൈജി രാമചന്ദ്രന്‍, സെക്രട്ടറി അരുണ്‍ രംഗന്‍ എന്നിവര്‍ പങ്കെടുത്തു.
ഇന്ന് കരോക്കെ ഗാനമേള,ബുധനാഴ്ച കൊച്ചിന്‍ പ്രതിഭയുടെ 'കോമഡി മ്യൂസിക്കല്‍ നൈറ്റ്', വ്യാഴാഴ്ച എക്‌സൈസ് വകുപ്പ് ജീവനക്കാര്‍ അവതരിപ്പിക്കുന്ന 'കഥാപാത്രങ്ങള്‍ സാങ്കല്‍പികമല്ല' നാടകം, സിവില്‍ എക്‌സൈസ് ഓഫിസര്‍ വി. ജയരാജ് അവതരിപ്പിക്കുന്ന ഓട്ടന്‍തുള്ളല്‍, വെള്ളിയാഴ്ച വജ്ര ജൂബിലി ഫെലോഷിപ് കലാകാരന്മാരുടെ ചവിട്ടുനാടകം, കേരള നടനം, ചെണ്ടമേളം, മോഹിനിയാട്ടം എന്നിവ നടക്കുന്നതാണ്. ദൃശ്യോത്സവം 30ന് സമാപിക്കും. സമാപന സമ്മേളനം കവി എന്‍.കെ. ദേശം ഉദ്ഘാടനം ചെയ്യും. അതോടൊപ്പം വേദിയില്‍ കുടുംബശ്രീ അംഗങ്ങളുടെ മാര്‍ഗംകളിയും കാപ്പാളര്‍ നാടന്‍പാട്ടും ഉണ്ടാകും.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon