ന്യൂഡല്‍ഹി: ബാബരി മസ്ജിദ് ഭൂമി തര്‍ക്കം പരിഹരിക്കുന്നതിനുള്ള മധ്യസ്ഥ ചര്‍ച്ച ഇന്ന് തുടങ്ങും. ചർച്ചക്ക് സുരക്ഷ ഒരുക്കാൻ യു.പി സർക്കാരിന് നിർദേശമുണ്ട്. രഹസ്യ ചർച്ചയാണ് നടക്കുക.
സുപ്രിം കോടതി നിയോഗിച്ച മൂന്നംഗ സമിതി ഉത്തർപ്രദേശിലെ ഫൈസാബാദില്‍ രാവിലെ 10 മണിക്ക് യോഗം ചേരും. കേസിലെ കക്ഷികളുടെ അഭിഭാഷകരോട് രേഖകളുമായി ഹാജരാകാന്‍ സമിതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
സുപ്രിം കോടതി മുന്‍ ജഡ്ജി ഫക്കീര്‍ മുഹമ്മദ് ഇബ്രാഹിം ഖലീഫുല്ലയുടെ നേതൃത്വത്തിലുള്ള മധ്യസ്ഥ സമിതിയിൽ ആര്‍ട്ട് ഓഫ് ലിവിങ് ഫൗണ്ടേഷന്‍ തലവന്‍ ശ്രീശീ രവിശങ്കര്‍, മദ്രാസ് ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ശ്രീരാം പഞ്ചു എന്നിവരാണ് മറ്റു അംഗങ്ങൾ.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon