ന്യൂഡല്‍ഹി: ഗ്രെയ്റ്റര്‍ നോയിഡയില്ട്രാന്സ്ഫോര്മര് റൂമില്‍ പന്ത് എടുക്കാന്‍ കയറിയ മൂന്നു കുട്ടികള്‍ വെന്തുമരിച്ചു. റിങ്കു (13), ഗോലു (8), സാജര്‍ (8) എന്നിവരാണ് മരിച്ചത്.
വഴിയില്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെ ട്രാന്‍സ്ഫോര്‍മര്‍ റൂമില്‍ വീണ പന്ത് എടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം. കുട്ടികള്‍ മുറിക്കുള്ളില്‍ കയറിയ ഉടനെ സ്ഫോടനം ഉണ്ടാവുകയായിരുന്നു.
ട്രാന്‍സ്ഫോര്‍മര്‍ ശരിയായല്ല പ്രവര്‍ത്തിച്ചിരുന്നതെന്ന് സമീപവാസി പറയുന്നു. ഇതിന്റെ തകരാര്‍ പരിഹരിക്കുകയോ സുരക്ഷയ്ക്കായി ജീവനക്കാരനെ നിയോഗിക്കുകയോ ചെയ്തിരുന്നില്ലെന്നും പ്രദേശവാസി പറഞ്ഞു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon