ഏറ്റവും മികച്ച പാര്‍ലമെന്റേറിയന്‍ എന്ന് പേരുകേട്ട ആളാണ് എറണാകുളത്തെ ഇടതുപക്ഷ സ്ഥാനാര്‍ഥി പി രാജീവ്. എതിര്‍ ചേരിയില്‍ നില്‍ക്കുന്നവര്‍ പോലും അദ്ദേഹം വിജയിക്കണമെന്ന് മനസു കൊണ്ട് ആഗ്രഹിക്കുന്നവരാണ്. രാജ്യസഭ എംപി ആയിരിക്കെ മിക്കവാറും എല്ലാ പ്രവൃത്തി ദിവസങ്ങളിലും മുടങ്ങാതെ സഭയില്‍ വരികയും തികഞ്ഞ തയ്യാറെടുപ്പോടെ വിഷയങ്ങള്‍ അവതരിപ്പിക്കുകയും ചെയ്ത പി രാജീവ് ചട്ടങ്ങല്‍ വിശദീകരിക്കുന്ന കാര്യത്തില്‍ അഗ്രഗണ്യനാണ്. സാധാരണക്കാര്‍ക്ക‌് ഒരകല്‍ച്ചയുമില്ലാതെ രാജീവിന്റെ തോളത്തു കൈയിട്ട‌് സംസാരിക്കാന്‍ കഴിയുന്ന വ്യക്തിയാണ് രാജീവ്. രാഷ്ട്രീയ ഭേദമെന്യേ ആര്‍ക്കും അദ്ദേഹത്തെ സമീപിക്കാം.
സഭാനടപടികളെക്കുറിച്ച‌് മറ്റ‌് പാര്‍ലമെന്റ‌് അംഗങ്ങള്‍ക്ക‌് ക്ലാസെടുക്കാന്‍വരെ അദ്ദേഹം നിയോഗിക്കപ്പെട്ടു. എംപിയായിരിക്കുമ്ബോഴും പാര്‍ടി ചുമതലകള്‍ വഹിക്കുമ്ബോഴും എറണാകുളത്തിനുവേണ്ടി അദ്ദേഹം ഒരുപാട‌് കാര്യങ്ങള്‍ ചെയ‌്തു. എംപി ഫണ്ട്, സ്വകാര്യ പോതുമേഘല കമ്പനികളുടെ സാമൂഹിക പ്രതിബദ്ധത ഫണ്ടും വ്യക്തിഗത ഫണ്ടുമായി സംയോജിപിച്ച് വിനിയോഗിച്ച രാജ്യത്തെ ആദ്യ എംപിയാണ് പി രാജീവ്. രാജ്യസഭ എംപി ആയിരിക്കെ അദ്ദേഹം നിരവധി പദ്ധതികള്‍ ജില്ലയില്‍ നടപ്പിലാക്കി.
എറണാകുളത്തെ സര്‍ക്കാര്‍ ആശുപത്രികള്‍, പ്രത്യേകിച്ച‌് ജനറല്‍ ആശുപത്രിയെ ഇന്ന‌് കാണുന്ന രൂപത്തില്‍ വളര്‍ത്തിയതിനുപിന്നില്‍ അദ്ദേഹത്തിന്റെ നിതാന്ത പരിശ്രമമുണ്ട‌്. എറണാകുളത്തെ സര്‍ക്കാര്‍ സ്കൂളുകളില്‍ ഇ ടോയ്‌ലറ്റുകള്‍, ഇ- സേഫ്റ്റി സ്കൂള്‍ ബസുകള്‍ തുടങ്ങി. ആലുവ ജില്ലാ ആശുപത്രിയില്‍ ഏറ്റവും വലിയ പൊതുമേഖല ഡയാലിസിസ് സെന്‍റര്‍, കളമശേരിയില്‍ ആധുനിക സൌകര്യങ്ങളോടുകൂടിയ ചില്‍ട്രന്‍ സയന്‍സ് പാര്‍ക്ക് എന്നിവ അദ്ധേഹത്തിന്റെ സംഭാവനകളാണ്. തൊഴിലാളികളെ സംഘടിപ്പിച്ച് 'കനിവ് പാലിയെറ്റിവ് കെയര്‍ ആന്‍ഡ് ചാരിറ്റി ഫോറം രൂപികരിച്ചു. ജൈവകൃഷി പ്രോത്സാഹനതിനായി 'ജൈവജീവിതം' പദ്ധതി ആവിഷ്കരിച്ചു.
കാലാവധി പൂര്‍ത്തിയാകുന്ന വേളയില്‍ രാജ്യസഭ അദ്ദേഹത്തിനു നല്‍കിയ യാത്രയയപ്പ‌് അവിസ‌്മരണീയമായിരുന്നു. പി രാജീവിനെ എത്രയും വേഗം പാര്‍ലമെന്റില്‍ തിരിച്ചെത്തിക്കണമെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലിയും രാജ്യസഭയിലെ പ്രതിപക്ഷ നേതാവായ ഗുലാം നബി ആസാദും യു പി മുഖ്യമന്ത്രി മായാവതിയും അടക്കമുള്ള പ്രമുഖര്‍ ആവശ്യപ്പെടുന്ന ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
സര്‍ക്കാരിനെക്കൊണ്ട് ഏറെ പണിയെടുപ്പിച്ച ആളാണ് പി രാജീവെന്ന് വീഡിയോയില്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലി പറയുന്നു. ഓരോ ദിവസവും ഒരു വിഷയം അല്ലെങ്കില്‍ മറ്റൊരു വിഷയവുമായി അദ്ദേഹം ചര്‍ച്ചക്ക് വന്നു. അവസാന നിമിഷം വരെ അദ്ദേഹം തന്റെ ആവശ്യങ്ങള്‍ക്ക് വേണ്ടി പോരാടിക്കൊണ്ടിരുന്നു. പാര്‍ലമെന്റ് ചട്ടങ്ങള്‍ അദ്ദേഹം ആഴത്തില്‍ പഠിക്കുകയും അതിലെ വ്യവസ്ഥകളില്‍ ഗവേഷണം നടത്തുകയും ചെയ്തു. മുന്‍ കാലങ്ങളില്‍ കീഴ്‌വഴക്കം പോലെ പാസാക്കിക്കൊണ്ടിരുന്ന കാര്യങ്ങള്‍ പലതും ചോദ്യം ചെയ്യപ്പെട്ടു. രാജീവിനെ പാര്‍ലമെന്റില്‍ തിരിച്ചു കൊണ്ടുവരാന്‍ സീതാറാം യെച്ചൂരി ഇടപെടണമെന്ന് ജെയ്റ്റ്ലി ആവശ്യപ്പെട്ടു.
ആദ്യ അവസരത്തില്‍ തന്നെ പി രാജീവിനെ പാര്‍ലമെന്റില്‍ തിരിച്ചു കൊണ്ടുവരണമെന്നാണ് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് സീതാറാം യെച്ചൂരിയോട് അഭ്യര്‍ഥിക്കുന്നത്. രാജീവ് വിരമിക്കുന്നത് സഭയ്ക്ക് ശരിക്കും നഷ്ടമാണ്. ചട്ടങ്ങളുടെ കാര്യത്തില്‍ പി. രാജീവ് ഒരു വിജ്ഞാനകോശമാണെന്നും ഗുലാം നബി ആസാദ് പറയുന്നു.
കാര്യപ്രാപ്തിയും കഴിവുമുള്ള മികച്ച പാര്‍ലമെന്റേറിയനായ രാജീവിനെ പാര്‍ലമെന്റില്‍ തിരിച്ചു കൊണ്ടുവരാന്‍ യെച്ചൂരി ഇടപെട്ട് അവസരമുണ്ടാക്കണമെന്ന് അന്ന് പാര്‍ലമെന്റംഗമായിരുന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും ബി.എസ്.പി നേതാവുമായ മായാവതിയും ആവശ്യപ്പെട്ടു.
വിവിധ തുറകളില്‍ മികവ് തെളിയിച്ചവരെ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യുന്ന രീതി പിന്തുടര്‍ന്ന് പി. രാജീവിനെ കേന്ദ്രസര്‍ക്കാര്‍ തന്നെ പാര്‍ലമെന്റിലേക്ക് നോമിനേറ്റ് ചെയ്യണമെന്നാണ് മുന്‍ പ്രധാനമന്ത്രി ഐ.കെ ഗുജ്റാളിന്റെ മകനും ശിരോമണി അകാലിദള്‍ എം.പിയുമായ നരേഷ് ഗുജ്റാള്‍ ആവശ്യപ്പെട്ടത്. 2014-15ലെ ഏറ്റവും മികച്ച പാര്‍ലമെന്റേറിയനുള്ള അവാര്‍ഡ് പി. രാജീവിന് നല്‍കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
പി രാജീവ്
റവന്യൂ ഇന്‍സ്‌പെക്ടറായിരുന്ന പി. വാസുദേവന്റെയും രാധാ വാസുദേവന്റെയും മകനായി ജനനം. 2005 മുതല്‍ സിപിഎം സംസ്ഥാന കമ്മിറ്റി അംഗമാണ്. എസ്എഫ്ഐ ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ വൈസ് പ്രസിഡന്റ്, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി, സിപിഎമ്മിന്റെ എറണാകുളം ജില്ലാ സെക്രട്ടറി തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു. 2009-ല്‍ രാജ്യസഭാ അംഗം. രാജ്യസഭ അഷ്വറന്‍സ് കമ്മിറ്റി ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടു. രാജ്യസഭയെ നിയന്ത്രിക്കുന്ന പാനല്‍ ഓഫ് ചെയര്‍മാനുമായി.
ഐക്യരാഷ്ട്രസഭയുടെ രണ്ട് കൗണ്‍സിലുകളില്‍ പങ്കെടുത്തു. 2013 ല്‍ ഐക്യരാഷ്ട്ര പൊതുസഭയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് സംസാരിച്ചു. സിപിഐ എം പാര്‍ലമെന്ററി പാര്‍ടി ഡെപ്യൂട്ടി ലീഡറും രാജ്യസഭയില്‍ ചീഫ് വിപ്പുമായിരുന്നു. എംപിയായിരിക്കെ ആരോഗ്യ, വിദ്യാഭ്യാസ രംഗങ്ങളില്‍ നടത്തിയ ഇടപെടലുകള്‍ രാഷ്ട്രീയത്തിന് അതീതമായ അംഗീകാരം നേടി. 2001 മുതല്‍ 2010 വരെ ദേശാഭിമാനി റസിഡന്റ് എഡിറ്ററായിരുന്നു. ഇപ്പോള്‍ ദേശാഭിമാനിയുടെ ചീഫ് എഡിറ്റര്‍.
1997ല്‍ ക്യൂബയിലും 2010ല്‍ ദക്ഷിണാഫ്രിക്കയിലും നടന്ന ലോക വിദ്യാര്‍ഥി-യുവജന സമ്മേളനത്തില്‍ പങ്കെടുത്തിട്ടുണ്ട്. പൊതുപ്രവര്‍ത്തനരംഗത്തും മാധ്യമരംഗത്തും പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. ആഗോളവല്‍കരണകാലത്തെ ക്യാമ്പസ്, വിവാദങ്ങളിലെ വൈവിധ്യങ്ങള്‍, കാഴ്ചവട്ടം, 1957- ചരിത്രവും വര്‍ത്തമാനവും (എഡിറ്റര്‍) തുടങ്ങിയ പുസ്തകങ്ങള്‍ രചിച്ചു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon