കാസർകോട്: പെരിയ ഇരട്ട കൊലപാതക കേസിൽ ഒരാൾ കൂടി പിടിയിൽ. കൊലപാതകത്തിൽ പങ്കുണ്ടെന്ന് ശരത് ലാലിന്‍റെയും കൃപേഷിന്‍റെയും കുടുംബങ്ങൾ ആരോപിക്കുന്ന വ്യവസായി ശാസ്ത ഗംഗാധരന്‍റെ ഡ്രൈവർ ഏച്ചിലടക്കം സ്വദേശി മുരളിയാണ് ക്രൈംബ്രാഞ്ചിന്‍റെ പിടിയിലായത്. കേസുമായി ബന്ധപ്പെട്ട് നേരത്തെ ഏഴു പേർ അറസ്റ്റിലായിട്ടുണ്ട്.
കൊല നടത്തിയ ശേഷം പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചത് മുരളിയാണെന്ന് ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തിയിരുന്നു. കൂടാതെ, തെളിവ് നശിപ്പിക്കാനും മുരളി കൂട്ടുനിന്നതായി അന്വേഷണത്തിൽ തെളിഞ്ഞിരുന്നു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon