ads

banner

Friday, 22 March 2019

author photo

കൊച്ചി : പ്രീത ഷാജിയുടെ ഗൃഹപ്രവേശം ആഘോഷമാക്കുവാന്‍ ഒരുങ്ങി സര്‍ഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനം. പത്തടിപ്പാലത്തെ വീട്ടില്‍ നാളെ നടക്കുന്ന ഗൃഹ പ്രവേശന ചടങ്ങില്‍ രാഷ്ട്രീയ കക്ഷി ഭേദമന്യേ ജനപ്രതിനിധികളും നേതാക്കന്മാരും പങ്കെടുക്കുമെന്ന് സര്‍ഫാസി വിരുദ്ധ സമിതി അറിയിച്ചു.

റിട്ട. ജസ്റ്റിസ് പി. കെ ഷംസുദ്ധീന്‍ വീടിന്റെ വാതില്‍ പ്രീതയ്ക്കും കുടുംബത്തിനും തുറന്ന് നല്‍കും. തുടര്‍ന്ന് വീടിന്റെ മുന്നിലൊരുക്കിയ ചിതയില്‍ ഡി.ആര്‍.ടി നിയമങ്ങള്‍ കത്തിച്ചു പ്രതിഷേധിക്കും. സാമൂഹിക പ്രവര്‍ത്തകരും കലാകാരന്മാരും ചടങ്ങില്‍ പങ്കെടുക്കും. നീതി ലഭിക്കുവാന്‍ കൂടെ നിന്ന് പ്രവര്‍ത്തിച്ച എല്ലാവരോടും നന്ദിയുണ്ടെന്നും ചടങ്ങിലേക്ക് ഏവരെയും ക്ഷണിക്കുന്നതായും പ്രീത ഷാജി പറഞ്ഞു.

അതേസമയം കോടതിയലക്ഷ്യം നടത്തിയെന്നാരോപിച്ച 100 മണിക്കൂര്‍ സാമൂഹിക സേവനത്തിന് ശിക്ഷിച്ച നടപടിയെ സംഘടന ചോദ്യം ചെയ്തു. എന്നാല്‍ വിധിക്കെതിരെ അപ്പീലിന് പോകില്ലെന്നും കോടതി വിധി അംഗീകരിക്കുമെന്നും സര്‍ഫാസി വിരുദ്ധ സമിതി പറഞ്ഞു.

സര്‍ഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനം ജനറല്‍ കണ്‍വീനര്‍ വി.സി ജെന്നി, സഹീര്‍ മുല്ലപ്പറമ്പില്‍, പി.ജെ മാനുവല്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement