ads

banner

Thursday, 7 March 2019

author photo

ഫോബ്‌സ് മാസിക പുറത്തുവിട്ട ആഗോള ശത കോടീശ്വരന്മാരുടെ പട്ടികയിൽ ഇത്തവണ എട്ടു മലയാളികൾ ഇടം നേടി . 470 കോടി ഡോളറി (33,135 കോടി രൂപ) ന്റെ ആസ്തിയുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയാണ് മലയാളികളിൽ ഒന്നാം സ്ഥാനത്ത്. 

22 രാജ്യങ്ങളിൽ സാന്നിധ്യമുള്ള ലുലു ഗ്രൂപ്പിന് 160- ഓളം ഹൈപ്പർമാർക്കറ്റുകളും ഷോപ്പിങ് മാളുകളുമുണ്ട്. ഹോട്ടൽ, കൺവെൻഷൻ സെന്റർ മേഖലകളിലും വൻതോതിൽ നിക്ഷേപിച്ചിട്ടുണ്ട്. ഇന്ത്യക്കാരായ അതിസമ്പന്നരിൽ ആദ്യ ഇരുപതിൽ ഇടംപിടിച്ച ഒരേയൊരു മലയാളിയാണ് യൂസഫലി. ആഗോളതലത്തിൽ 394-ാം സ്ഥാനത്താണ് അദ്ദേഹം.
ആർ.പി. ഗ്രൂപ്പ് മേധാവി രവി പിള്ളയാണ് മലയാളികളിൽ രണ്ടാം സ്ഥാനത്ത്. 390 കോടി ഡോളർ (27,495 കോടി രൂപ) ആണ് അദ്ദേഹത്തിന്റെ ആസ്തി. 

ജെംസ് എജ്യുക്കേഷൻ ചെയർമാൻ സണ്ണി വർക്കി (16,920 കോടി രൂപ/240 കോടി ഡോളർ), ഇൻഫോസിസ് മുൻ വൈസ് ചെയർമാൻ ക്രിസ് ഗോപാലകൃഷ്ണൻ (15,510 കോടി രൂപ/220 കോടി ഡോളർ), ഇൻഫോസിസ് മുൻ മാനേജിങ് ഡയറക്ടർ എസ്.ഡി. ഷിബുലാൽ (9,870 കോടി രൂപ/140 കോടി ഡോളർ), വി.പി.എസ്. ഹെൽത്ത്‌കെയർ ചെയർമാൻ ഡോ. ഷംസീർ വയലിൽ (9,870 കോടി രൂപ/140 കോടി ഡോളർ), കല്യാൺ ജൂവലേഴ്‌സ് ചെയർമാൻ ടി.എസ്. കല്യാണരാമൻ (8,460 കോടി രൂപ/120 കോടി ഡോളർ), ശോഭ ഗ്രൂപ്പ് ചെയർമാൻ പി.എൻ.സി. മേനോൻ (7,755 കോടി രൂപ/110 കോടി ഡോളർ) എന്നിവരാണ് പട്ടികയിൽ ഇടംപിടിച്ച മറ്റു മലയാളികൾ.  

http://www.anweshanam.com
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement