തിരുവനന്തപുരം: എന്‍ഡിഎ വിട്ട ജെഎസ്എസ് (രാജന്‍ബാബു) വിഭാഗം കെ.ആര് ഗൗരിയമ്മ നേതൃത്വം നല്കുന്ന ജെഎസ്എസില്‍ ലയിക്കുന്നു. ലയന സമ്മേളനം ഈ മാസം 13ന് ആലപ്പുഴയില്‍ നടക്കും. കെ ആര് ഗൗരിയമ്മ ലയന സമ്മേളനം ഉദ്ഘാടനം ചെയ്യും.
രണ്ടു മാസം മുമ്ബാണ് രാജന്‍ബാബു വിഭാഗം എന്‍ഡിഎ വിട്ടത്. ലയനത്തോടെ ജെഎസ്എസ് എല്‍ഡിഎഫുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. ഇരുപാര്‍ട്ടികളും ലയിച്ചശേഷം രൂപവത്കരിക്കുന്ന കൗണ്‍സില്‍ ചേര്‍ന്ന് ഭാവിപരിപാടികള്‍ തീരുമാനിക്കാമെന്നാണ് ധാരണ.
അഞ്ചുകൊല്ലം മുമ്ബ് യുഡിഎഫിനൊപ്പമായിരുന്ന പാര്‍ട്ടി മുന്നണി വിടുന്നതു സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് പിളര്‍ന്നു. രാജന്‍ബാബുവിന്റെ നേതൃത്വത്തിലുള്ള വിഭാഗം എന്‍ഡിഎയിലേക്കും ഗൗരിയമ്മ എല്‍ഡിഎഫിലേക്കും ചേരുകയായിരുന്നു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon