ads

banner

Thursday, 18 April 2019

author photo

കൊച്ചി: ചികിത്സയ്ക്കായി മംഗലാപുരത്തു നിന്ന്  കൊച്ചിയിലെത്തിച്ച 15 ദിവസം പ്രായമുള്ള കുഞ്ഞിന്റെ ഹൃദയ ശസ്ത്രക്രിയ പൂര്‍ത്തിയായി. രാവിലെ ഒമ്പതോടെ തുടങ്ങിയ ശസ്ത്രക്രിയ വൈകീട്ട് നാലിനാണ് പൂര്‍ത്തിയായത്. കാര്‍ഡിയോ - പള്‍മണറി ബൈപ്പാസിലൂടെയാണ് ശസ്ത്രക്രിയ നടത്തിയത്. ഇതിലൂടെ ഹൃദയവാല്‍വിന്റെ സങ്കോചം ശരിയാക്കുകയും ഹൃദയത്തിലെ ദ്വാരം അടയ്ക്കുകയും ചെയ്തു. ഹൃദയത്തിലെ മഹാധമനിയുടെ കേടുപാടുകള്‍ തിരുത്തുകയും ചെയ്തിട്ടുണ്ട്.

അടുത്ത 48 മണിക്കൂര്‍ നിര്‍ണായകമാണെന്ന് ഡോക്ടര്‍മാര്‍ വിലയിരുത്തുന്നു. ഈ സമയം കുഞ്ഞ് ഐസിയുവില്‍ ആയിരിക്കും. കുഞ്ഞിന്റെ ആരോഗ്യസ്ഥിതി ഡോക്ടര്‍മാര്‍ നിരന്തരം നിരന്തരം നിരീക്ഷിച്ചു വരികയാണ്. കുഞ്ഞിന്റെ അവസ്ഥ വളരെ സങ്കീര്‍ണമായതിനാല്‍ അപകടസാധ്യത എറെയുള്ള ശസ്ത്രക്രിയയാണ് നടത്തിയത്.

കാസര്‍കോട് സ്വദേശികളായ സാനിയ- മിസ്ത്താഹ് ദമ്പതിമാരുടെ പതിനഞ്ചുദിവസം പ്രായമുള്ള കുഞ്ഞിനെ ചൊവാഴ്ച വൈകുന്നേരം നാലരയോടെയാണ് അമൃതയിലെത്തിച്ചത്. മംഗളൂരുവിലെ ആശുപത്രിയില്‍നിന്ന് തിരുവനന്തപുരം ശ്രീചിത്രയിലേക്ക് ആംബുലന്‍സില്‍ കൊണ്ടുവരും വഴി ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഇടപെട്ടാണ് എറണാകുളം അമൃതാ ആശുപത്രിയില്‍ ചികിത്സയ്ക്ക് സൗകര്യമൊരുക്കിയത്. സര്‍ക്കാരിന്റെ ഹൃദ്യം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ചികിത്സ.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement